പോളിയോ തുള്ളിമരുന്ന്‌ വിതരണം ഇന്ന്‌ ; 24,247 വാക്‌സിനേഷൻ ബൂത്ത്‌

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പൾസ്‌ പോളിയോ ഇമ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായുള്ള തുള്ളിമരുന്ന്‌ വിതരണം ഇന്ന് നടക്കുകയാണ്.  സംസ്ഥാനത്ത്‌ അഞ്ചുവയസ്സിൽ താഴെയുള്ള 24,50,477 കുഞ്ഞുങ്ങൾക്ക്‌ തുള്ളിമരുന്ന്‌ നൽകും. ഇതിനായി 24,247 വാക്സിനേഷൻ ബൂത്ത്‌ സജ്ജീകരിച്ചു. സംസ്ഥാനതല ഉദ്‌ഘാടനം തിരുവനന്തപുരം വിളപ്പിൽ സാമൂഹ്യ ആരോഗ്യകേന്ദ്രത്തിൽ രാവിലെ എട്ടിന്‌ ആരോഗ്യമന്ത്രി കെ കെ ശൈലജ നിർവഹിച്ചു. ഒരു ബൂത്തിൽ രണ്ട്‌ വാക്സിനേറ്റർമാരുടെ സേവനം ലഭ്യമാകും. ട്രാൻസിറ്റ്, മൊബൈൽ ബൂത്തുകളും ഒരുക്കി. ഭവനസന്ദർശനത്തിനായി 24,247 ടീമും ഉണ്ട്‌. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വീടുവീടാന്തരം കയറി ഇവർ ബൂത്തുകളിൽ എത്താനാകാത്ത കുട്ടികൾക്ക്‌ തുള്ളിമരുന്ന്‌ നൽകും.

രാവിലെ എട്ടുമുതൽ വൈകിട്ട് അഞ്ചുവരെ തുള്ളിമരുന്ന്‌ നൽകും. എല്ലാ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങി സ്ഥലങ്ങളിലും ബൂത്തുകളുണ്ട്. ഇതരസംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽപ്രത്യേക സജ്ജീകരണമുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭർത്താവിന്‍റെ സംസ്കാരത്തിന് പിന്നാലെ ഭാര്യയും മരിച്ചു

0
തിരുവനന്തപുരം: ഒരേ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വെമ്പായം പെരുങ്കൂർ ഇടത്തറ വീട്ടിൽ രവീന്ദ്രൻ...

‘മഴ കാരണം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ, വൈദ്യുതിയും, ഭക്ഷണവുമില്ല’ ; അതിഥി തൊഴിലാളികളും ദുരിതത്തിൽ

0
കോഴിക്കോട്: കേരളത്തിൽ മഴക്കെടുതി രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്നാട്ടുകാരെ പോലെ തന്നെ...

മാധ്യമപ്രവർത്തകൻ കെ എം ബഷീറിന്റെ മരണം ; ഭാര്യ ജസീലയുടെ ഹർജിയിൽ നോട്ടീസ് അയച്ച്...

0
കൊച്ചി: മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ സര്‍ക്കാരിന്...

ജോലി നഷ്ടപ്പെടുമോ എന്ന് ആശങ്ക ; കെഎസ്ആർടിസി താൽക്കാലിക കണ്ടക്ടർ ജീവനൊടുക്കി

0
കാസർകോട്: കെഎസ്ആർടിസി താൽക്കാലിക കണ്ടക്ടറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുളിയാർ മജക്കാറിലെ യോഗീഷ്...