Monday, April 14, 2025 1:01 pm

ഇതോ പിന്തുണയെന്ന് ആരോഗ്യമന്ത്രി ; തിരിച്ചടിച്ച് സതീശൻ – സഭ ബഹളമയം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോവിഡ് പ്രതിരോധത്തെച്ചൊല്ലി നിയമസഭയില്‍ ഭരണ–പ്രതിപക്ഷ ബഹളം. ദേശീയതലത്തില്‍ 22 രോഗികളില്‍ ഒന്നു മാത്രം രേഖയിലുള്ളപ്പോള്‍ കേരളത്തില്‍ മൂന്നിലൊന്നും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. പ്രതിപക്ഷം ഇകഴ്ത്തരുതെന്നും ഇതാണോ കോവിഡ് പ്രതിരോധത്തിനു നല്‍കുന്ന പിന്തുണയെന്നും വീണാ ജോര്‍ജ് ചോദിച്ചു.

മരണനിരക്കില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുപോലും സംശയമുണ്ടെന്നും വീഴ്ച ചൂണ്ടിക്കാണിക്കുന്നത് ഇകഴ്ത്തലല്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മറുപടി നല്‍കി. മന്ത്രി പ്രസ്താവന പിന്‍വലിക്കണമെന്ന് എം.കെ. മുനീറും ആവശ്യപ്പെട്ടു. മരണ നിരക്ക് തീരുമാനിക്കാന്‍ കേരളത്തിന്റെ പശ്ചാത്തലത്തില്‍ പഠനം വേണമെന്നും വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു. ആശുപത്രിയില്‍ ഉള്ള രോഗി നെഗറ്റീവ് ആയാലും പോസ്റ്റ് കോവിഡ് സമയത്ത് മരണമുണ്ടാകാമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

രണ്ടാം തരംഗം പ്രതിരോധിക്കുന്നതിലെ വീഴ്ച ഉയരുന്ന മരണ നിരക്ക് എന്നിവ ചൂണ്ടിക്കാട്ടി എം.കെ. മുനീറാണ് അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കിയത്. അതിനിടെ സംസ്ഥാനത്ത് എല്ലാവര്‍ക്കും വാക്സീന്‍ കേന്ദ്രസര്‍ക്കാര്‍ സൗജന്യമായി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ കേസെടുക്കാമെന്ന് ഡിജിപി

0
തിരുവനന്തപുരം: വിവാദ നായകനായ എഡിജിപി എം.ആർ അജിത് കുമാറിനെതിരെ സിവിൽ, ക്രിമിനൽ...

നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണം ; ഭാര്യ മഞ്ജുഷ സുപ്രീം കോടതിയിൽ

0
ന്യൂഡൽഹി: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട്...

മക്കളെ മുറിയിൽ പൂട്ടിയിട്ട് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊന്ന് ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു

0
വയനാട് : ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. കേണിച്ചിറ കേളമംഗലം...

മദ്യലഹരിയിൽ വാഹനമോടിച്ച് പോലീസുകാരന്റെ അതിക്രമം

0
തൃശ്ശൂർ: മാളയിൽ മദ്യലഹരിയിൽ വാഹനമോടിച്ച് പോലീസുകാരന്റെ പരാക്രമം. ചാലക്കുടി ഹൈവേ പോലീസിലെ...