അവശരായ കാര്‍ഡുടമകള്‍ക്ക് റേഷന്‍ വാങ്ങാന്‍ പകരക്കാരെ നിയോഗിക്കാം

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : അവശരായ കാര്‍ഡുടമകള്‍ക്ക് റേഷന്‍ വാങ്ങാന്‍ പകരക്കാരെ നിയോഗിക്കാന്‍ പൊതുവിതരണ വകുപ്പ് ഏര്‍പ്പെടുത്തിയ പ്രോക്സി സബ്രദായം കൂടുതല്‍ ലഘൂകരിക്കുന്നു. ഇതനുസരിച്ച്‌ റേഷന്‍ വാങ്ങാന്‍ നേരിട്ട് കടകളില്‍ എത്താന്‍ കഴിയാത്ത അവശരായ വ്യക്തികള്‍ക്ക് കാര്‍ഡ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള റേഷന്‍കടയുടെ പരിധിയില്‍ വരുന്ന മറ്റൊരു വ്യക്തിയെ പകരക്കാരനായി റേഷന്‍ വാങ്ങുന്നതിന് ചുമതലപ്പെടുത്താം.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ താലൂക്ക് സപ്ലൈ ഓഫീസില്‍ നേരിട്ട് പോകാതെ ഫോണ്‍ മുഖേനയോ ഇ-മെയില്‍ സന്ദേശം വഴിയോ ഈ സംവിധാനം ഉപയോഗിക്കുന്നതിന് അപേക്ഷിക്കാം. രോഗ പ്രതിരോധ നടപടിയുടെ ഭാഗമായി എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഭക്ഷ്യക്കിറ്റ് സൗജന്യമായി വിതരണം ചെയ്യുന്നുണ്ട്. ഭക്ഷ്യക്കിറ്റ് താത്കാലികമായോ സ്ഥിരമായോ ആവശ്യമില്ലാത്ത കുടുംബങ്ങള്‍ക്ക് ഈ വിവരം രേഖാമൂലം റേഷന്‍കടയിലോ താലൂക്ക് സപ്ലൈ ഓഫീസിലോ ജൂണ്‍ 30ന് മുന്‍പായി അറിയിക്കാമെന്നും തൃശൂര്‍ ജില്ല സപ്ലൈ ഓഫീസര്‍ കെ. അയ്യപ്പദാസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....