കോവിഡിന്റെ മൂന്നാം തരംഗം വൈകാതെ യുകെയിൽ ആരംഭിച്ചേക്കും ; ഇന്ത്യയിലും ജാഗ്രത

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : കോവിഡ് രണ്ടാം തരംഗവുമായി മല്ലിടുകയാണ് ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങൾ. അതിനിടെ കോവിഡ് മൂന്നാം തരംഗത്തിന്റെ ആദ്യ ഘട്ടങ്ങളിലേക്ക് യുകെ പോവുകയാണോ എന്ന് രാജ്യത്തെ ശാസ്ത്രജ്ഞർ ആശങ്ക പ്രകടിപ്പിച്ചു. കഴിഞ്ഞദിവസം യുകെയിൽ 3383 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ഈ ആശങ്ക.

പുതിയ കേസുകളുടെ എണ്ണം താരതമ്യേന കുറവാണെങ്കിലും B. 1.617 വകഭേദം ക്രമാതീതമായ വളർച്ച ഉണ്ടാക്കുന്നതായി ബ്രിട്ടീഷ് ഗവൺമെന്റ് ഉപദേശകനും കേംബ്രിജ് സർവകലാശാല പ്രൊഫസറുമായ രവി ഗുപ്ത പറഞ്ഞു. എല്ലാ തരംഗത്തിന്റെയും തുടക്കം ഇങ്ങനെയാണെന്നും ഇപ്പോൾ യുകെയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകൾ മൂന്നാം തരംഗത്തിന്റെ ആദ്യ മുന്നറിയിപ്പുകളാണോ എന്ന് സംശയിക്കേണ്ടതുണ്ടെന്നും പ്രൊഫസർ ഗുപ്ത ചൂണ്ടിക്കാട്ടി.

എന്നാൽ ബ്രിട്ടൻ വാക്സീൻ വിതരണത്തിൽ ഉണ്ടാക്കിയ പുരോഗതി മുൻ തരംഗങ്ങളെ അപേക്ഷിച്ച് പെട്ടെന്ന് ആഞ്ഞടിക്കുന്നതിൽ നിന്ന് ഈ തരംഗത്തെ നിയന്ത്രിച്ചേക്കും. അതേസമയം എല്ലാം സുരക്ഷിതമായെന്ന ധാരണ പാടില്ലെന്നും ജൂൺ 21ന് കോവിഡ് നിയന്ത്രണങ്ങൾ അവസാനിപ്പിക്കാനുള്ള തീരുമാനം നീട്ടിവെയ്ക്കണമെന്നും പ്രൊഫസർ ഗുപ്ത പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...