Wednesday, March 5, 2025 11:34 pm

ഹേമ കമ്മിറ്റി റിപ്പോർട്ട് ; തെളിവില്ലാതെ എന്തിന് കേസെടുത്തുവെന്ന് സുപ്രീം കോടതി, സർക്കാരിന് രൂക്ഷ വിമർശനം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ രജിസ്റ്റർ ചെയ്ത കേസുകളുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. തെളിവില്ലാതെ എന്തിനാണ് കേസെടുക്കുന്നതെന്നും പ്രാഥമിക അന്വേഷണം നടത്താതെയാണോ കേസെടുത്തതെന്നും സുപ്രീംകോടതി ചോദിച്ചു. ഇങ്ങനെ കേസെടുത്ത് ആളുകളെ അപമാനിക്കാൻ കഴിയില്ലെന്ന് പറഞ്ഞ കോടതി സംസ്ഥാന സർക്കാരിനോട് വിശദീകരണവും തേടി. മൂന്ന് ദിവസത്തിനുള്ളിൽ മറുപടി നൽകാമെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട് ലഭിച്ചിട്ടും അഞ്ച് വർഷം സർക്കാർ ഒന്നും ചെയ്‌തില്ലല്ലോയെന്ന വിമർശനവും ഉയർന്നു. മൊഴി നൽകാൻ ആരെയും നിർബന്ധിക്കരുതെന്നാണ് ഹൈക്കോടതിയുടെ നിർദേശമെന്ന് സുപ്രീം കോടതി സർക്കാരിനെ ഓർമ്മിപ്പിച്ചു.

മൊഴി നൽകാൻ നിർബന്ധിക്കുന്നുവെന്ന നടിയുടെ ഹർജിയിലാണ് സർക്കാരിനെതിരായ വിമർശനം. മൊഴി നൽകാൻ എസ്ഐടി ആരെയും നിർബന്ധിക്കുന്നില്ലെന്ന് സംസ്ഥാന സർക്കാർ വിശദീകരിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേസെടുക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ സജിമോൻ പാറയിലും സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നു. എന്നാൽ ഹർജി നൽകാൻ എന്താണ് അവകാശമെന്നായിരുന്നു സജിമോൻ പാറയിലിനോട് സുപ്രീംകോടതിയുടെ ചോദ്യം. എസ്ഐടി എഫ്എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത് നടപടിക്രമങ്ങളുടെ ഭാഗമാണ്. എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിനെ എങ്ങനെ തടയാനാകും. കുറ്റകൃത്യം സംബന്ധിച്ച് വിവരം ലഭിച്ചാൽ കേസ് രജിസ്റ്റർ ചെയ്യണമെന്നാണ് ഹൈക്കോടതി ഉത്തരവെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. സജിമോൻ പാറയിലിനെ മുന്നിൽ നിർത്തുന്നത് വലിയ വ്യക്തികളാകാമെന്ന് ഡബ്ല്യൂസിസി സുപ്രീംകോടതിയെ അറിയിച്ചു. സജിമോൻ പാറയിലിനും മേക്കപ്പ് ആർട്ടിസ്റ്റിനും അപ്പീൽ നൽകാനുള്ള അവകാശമില്ലെന്നായിരുന്നു വനിതാ കമ്മീഷന്റെ വാദം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വള്ളിക്കോട് ഗ്രാമപഞ്ചായത്തിൽ കുടിവെള്ള ടാങ്ക് വിതരണം

0
പത്തനംതിട്ട : വള്ളിക്കോട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പട്ടികജാതി കുടുംബങ്ങള്‍ക്കായി കുടിവെള്ള ടാങ്ക്...

ഡോ. എം.എസ്. സുനിലിന്റെ 346- മത് സ്നേഹഭവനം എൽസിക്കും കുടുംബത്തിനും

0
പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ. എം.എസ്. സുനിൽ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ...

അഖിലേന്ത്യ അന്തർ സർവ്വകലാശാല ശരീര സൗന്ദര്യ (ബെസ്റ്റ് ഫിസിക്ക്) ചാമ്പ്യൻഷിപ്പ് സംസ്കൃത സർവ്വകലാശാലയിൽ ഏഴിന്...

0
കാലടി : അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റീസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അഖിലേന്ത്യ...

കരുവാരക്കുണ്ടിൽ കണ്ടെത്തിയതെന്ന തരത്തിൽ പ്രചരിച്ച കടുവയുടെ വീഡിയോ എഡിറ്റ് ചെയ്തതാണെന്ന് വനംവകുപ്പ് ; പരാതി...

0
മലപ്പുറം: മലപ്പുറം കരുവാരക്കുണ്ടിൽ കണ്ടെത്തിയതെന്ന തരത്തിൽ പ്രചരിച്ച കടുവയുടെ വീഡിയോ എഡിറ്റ്...