ഇന്ത്യസഖ്യത്തില്‍നിന്ന് പുറത്തുവരാന്‍ വിസമ്മതിച്ചതിനാണ് ഹേമന്ത് സോറനെ ബി.ജെ.പി. ജയിലിലടച്ചതെന്ന് ഖാര്‍ഗെ

For full experience, Download our mobile application:
Get it on Google Play

റാഞ്ചി: ഇന്ത്യസഖ്യത്തില്‍നിന്ന് പുറത്തുവരാന്‍ വിസമ്മതിച്ചതിനാണ് ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ ബി.ജെ.പി. ജയിലിലടച്ചതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഝാര്‍ഖണ്ഡിലെ റാഞ്ചിയിലെ പ്രഭാഗത് താര മൈതാനത്ത് ഇന്ത്യ സഖ്യത്തിന്റെ ‘ഉല്‍ഗുലന്‍ ന്യായ്’ റാലിയെ അഭിസംബോധനചെയ്യുകയായിരുന്നു അദ്ദേഹം. തലകുനിക്കുന്നതിനെക്കാള്‍ ജയിലില്‍പ്പോകാന്‍ ഇഷ്ടപ്പെട്ട ധീരനാണ് ഹേമന്ത് സോറന്‍. ആദിവാസികളെ ഭയപ്പെടുത്തുന്നത് തുടര്‍ന്നാല്‍ ബി.ജെ.പി. തുടച്ചുനീക്കപ്പെടും. രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ രാമക്ഷേത്രപ്രതിഷ്ഠയ്ക്കും പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിനും ക്ഷണിക്കാത്തതിലൂടെ ഗോത്രവര്‍ഗക്കാരെയും മോദി അപമാനിച്ചു.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ. 150 മുതല്‍ 180 വരെ സീറ്റുകളായി ചുരുങ്ങുമെന്നും ഖാര്‍ഗെ പറഞ്ഞു. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളെ താഴെയിറക്കാനാണ് ബി.ജെ.പി. ശ്രമിക്കുന്നതെന്നും എന്നാല്‍, ജനാധിപത്യത്തെ പരാജയപ്പെടുത്താന്‍ അനുവദിക്കില്ലെന്നും സോറന്‍ ജയിലില്‍നിന്നുള്ള സന്ദേശത്തില്‍ പറഞ്ഞു. ഭാര്യ കല്പനാ സോറനാണ് സന്ദേശം വായിച്ചത്. അസുഖംകാരണം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി റാലിയില്‍ പങ്കെടുത്തില്ല.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ജി സുധാകരൻ്റെ നാവിൽ ആണി അടിക്കണമെന്ന സിപിഎം നേതാവിന്റെ പരാമർശത്തിന് മറുപടിയുമായി ജി സുധാകരൻ...

0
ആലപ്പുഴ: ജി സുധാകരൻ്റെ നാവിൽ ആണി അടിക്കണമെന്ന സിപിഎം നേതാവിന്റെ പരാമർശത്തിന്...

റാന്നിയിൽ എക്സൈസ് ഓഫീസ് പരിസരത്ത് മൂർഖൻ പാമ്പ് ; വനംവകുപ്പ് എത്തിയില്ലെന്ന് ആക്ഷേപം, ഒടുവിൽ...

0
റാന്നി: റാന്നി എക്സൈസ് ഓഫീസ് പരിസരത്ത് ഭീതി പരത്തിയ മൂർഖൻ പാമ്പിനെ...

രാജസ്ഥാനിൽ മാതൃമരണങ്ങൾ ആശങ്കയാകുന്നു ; സർക്കാർ ആശുപത്രികളിൽ ഒരാഴ്ചയിൽ 9 മരണം

0
ജയ്പൂർ: രാജസ്ഥാനിലെ സർക്കാർ ആശുപത്രികളിൽ പ്രസവശേഷം അമ്മമാർ മരണപ്പെടുന്ന സംഭവങ്ങൾ സംസ്ഥാനത്ത്...

ഭോജ്ശാല കേസ് ; നിലവിലെ സ്ഥിതി തുടരും, മുസ്ലിം വിഭാഗത്തിന് പ്രാർത്ഥനാനുമതി

0
ന്യൂഡൽഹി: ധാർ ജില്ലയിലെ ഭോജ്ശാല സമുച്ചയത്തോട് ചേർന്നുള്ള തുറന്ന സ്ഥലത്ത് ജൂലൈ...