Tuesday, December 5, 2023 2:44 pm

ഗാർഹിക പാചക വാതക സിലിണ്ടറുകളിൽ ഇനി മുതല്‍ ക്യുആർ കോഡുകൾ

ന്യൂഡല്‍ഹി :  ഇനി മുതൽ വിപണനത്തിനെത്തുന്ന ഗാർഹിക പാചക വാതക സിലിണ്ടറുകളിൽ ക്യുആർ കോഡുകൾ ഉണ്ടാകുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി. സിലിണ്ടറുകൾ മികച്ച രീതിയിൽ വിതരണം ചെയ്യാനും ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും ക്യുആർ കോഡുകൾ സഹായകമാകുമെന്ന് കണക്കിലെടുത്താണ് പുതിയ നടപടി. പുതിയ സിലിണ്ടറുകളിൽ ക്യുആർ കോഡുകൾ  വെൽഡ് ചെയ്ത് ചേർക്കും.

ncs-up
WhatsAppImage2022-07-31at72836PM
KUTTA-UPLO
previous arrow
next arrow

അതേസമയം പഴയ സിലിണ്ടറുകളിൽ ക്യുആർ കോഡുകൾ ഒട്ടിക്കുകയും ചെയ്യും. ആധാർ കാർഡിനോട് സാമ്യമുള്ളതാകും എൽപിജി സിലിണ്ടറുകളിൽ പതിക്കുന്ന ക്യൂആർ കോഡ്. ഉപഭോക്താക്കൾക്ക് ക്യൂആർ സ്കാൻ ചെയ്ത് പരിശോധിക്കുക വഴി അതിലെ വാതകത്തിന്‍റെ അളവ് മനസിലാക്കാൻ സാധിക്കും. അതായത് എൽപിജി സിലിഡർ വിപണനം ചെയ്യുന്ന സമയത്ത് മോഷണം നടന്നാൽ ഉപയോക്താക്കൾക്ക് അത് മനസിലാക്കാൻ സാധിക്കും. ഗാർഹിക പാചക വാതക വിപണനത്തിലെ അഴിമതി തടയാനും ക്യുആർ കോഡുകൾ വഴി സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പത്തനംതിട്ട മീഡിയായുടെ വാട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെ വാര്‍ത്തകള്‍ വായിക്കുന്നവര്‍ക്കുള്ള പ്രത്യേക അറിയിപ്പ്
വാട്ട്സ് ആപ്പിന്റെ ഏറ്റവും പുതിയ ഫീച്ചര്‍ ആയ “വാട്സ് ആപ്പ് കമ്മ്യൂണിറ്റി ” യിലേക്ക് ഇന്നുമുതല്‍ പത്തനംതിട്ട മീഡിയ മാറുകയാണ്. നിലവിലുള്ള എല്ലാ ഗ്രൂപ്പുകളും കമ്മ്യൂണിറ്റി ഫീച്ചറിലെ Announcement group ലേക്ക് ഉള്‍പ്പെടുത്തും. എല്ലാ ഗ്രൂപ്പുകളിലേക്കും ഒരേസമയം മെസ്സേജ് അയക്കുവാന്‍ ഇതിലൂടെ സാധിക്കുമെന്നതിനാല്‍ വാര്‍ത്തകള്‍ ലഭിക്കുന്നതിലെ കാലതാമസം ഒഴിവാകും. പുതിയ ഫീച്ചര്‍ വന്നപ്പോള്‍ തന്നെ അത് പത്തനംതിട്ട മീഡിയ ഉപയോഗപ്പെടുത്തിയിരുന്നുവെങ്കിലും ചില സാങ്കേതിക തടസ്സങ്ങള്‍ നേരിട്ടതിനാല്‍ Announcement group ന് കൂടുതല്‍ പരിഗണന നല്‍കിയിരുന്നില്ല. എന്നാല്‍ നിലവില്‍ പ്രശ്നങ്ങള്‍ എല്ലാം പരിഹരിച്ചതിനാല്‍ ഇന്ന് മുതല്‍ Announcement group ലൂടെയായിരിക്കും വാര്‍ത്തകളുടെ ലിങ്കുകള്‍ ഷെയര്‍ ചെയ്യുന്നത്.

നിലവിലുള്ള Whatsapp ഗ്രൂപ്പുകളില്‍ ഇന്ന് 4 മണിവരെ വാര്‍ത്തകള്‍ ലഭിക്കും. എന്നാല്‍ അതിനുശേഷം പൂര്‍ണ്ണമായും Announcement group ലൂടെയായിരിക്കും വാര്‍ത്തകളുടെ ലിങ്കുകള്‍ ലഭിക്കുക. Announcement group ല്‍ ഉള്ളവര്‍ക്ക് Admins ന്റെ നമ്പര്‍ മാത്രമേ കാണുവാന്‍ കഴിയു. നിലവില്‍ Whatsapp ഗ്രൂപ്പില്‍ ഉള്ളവര്‍ക്ക്  താഴെക്കാണുന്ന ലിങ്കിലൂടെ Announcement group ല്‍ ചേരാം. എന്തെങ്കിലും ബുദ്ധിമുട്ടുകളോ സംശയങ്ങളോ ഉണ്ടായാല്‍ ബന്ധപ്പെടുക –  94473 66263
https://chat.whatsapp.com/HXbJKS2YxdT9BfFibUQYmz

ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മാതൃയാനം പദ്ധതി യാഥാര്‍ത്ഥ്യമാക്കി ; പ്രസവശേഷം അമ്മയേയും കുഞ്ഞിനേയും സൗജന്യമായി വീട്ടിലെത്തിക്കും ;...

0
തിരുവനന്തപുരം : പ്രസവശേഷം അമ്മയേയും കുഞ്ഞിനേയും വാഹനത്തില്‍ സൗജന്യമായി വീട്ടിലെത്തിക്കുന്ന മാതൃയാനം...

ചെന്നൈ മഴക്കെടുതി ; ആവശ്യമെങ്കിൽ സഹായിക്കുമെന്ന് പിണറായി വിജയൻ

0
ചെന്നൈ : ചുഴലിക്കാറ്റിൽ കെടുതിയനുഭവിക്കുന്ന തമിഴ്നാടിനെ ആവശ്യമെങ്കിൽ സഹായിക്കുമെന്ന് കേരള മുഖ്യമന്ത്രി...

അമ്മക്കിളിക്കൂട് ഭവന നിർമ്മാണ പദ്ധതി ; 50 വീടുകൾ കൈമാറി കല്യാണി പ്രിയദർശൻ

0
ആലുവ : അമ്മക്കിളിക്കൂട് ഭവന നിർമ്മാണ പദ്ധതി വഴി 50 വീടുകൾ...

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയുടെ മുഴുവന്‍ ഉത്തരവാദിത്തവും കേന്ദ്രത്തിനല്ല : പ്രതാപനെ തള്ളി വിഡി സതീശൻ

0
തിരുവനന്തപുരം : കേന്ദ്ര അവഗണന കേരളത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയെന്ന ടിഎന്‍ പ്രതാപന്റെ...