കോഴിക്കോട്: സിറിഞ്ച് വഴി ലഹരി ഉപയോഗിക്കുന്നവര്‍ക്കിടയില്‍ മഞ്ഞപിത്തം വ്യാപിക്കുന്നതായി കണ്ടെത്തല്‍. ശാരീരിക സ്രവങ്ങള്‍ വഴി പടരുന്ന ഹെപ്പറ്റൈറ്റിസ്- ബി, സി മഞ്ഞപ്പിത്തമാണ് ഇത്തരക്കാര്‍ക്കിടയില്‍ കാണുന്നത്. കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ മാത്രം 70 ഓളം പേര്‍ക്കാണ് ഹെപ്പറ്റൈറ്റിസ്-ബി, സി മഞ്ഞപിത്തം സ്ഥിരീകരിച്ചത്. ഇതില്‍ ഭൂരിഭാഗം പേര്‍ക്കും ലഹരി ഉപയോഗിച്ചത് വഴിയാണ് രോഗം പടര്‍ന്നത്. ഒരേ സിറിഞ്ച് കൊണ്ടുള്ള ലഹരി ഉപയോഗമാണ് രോഗവ്യാപനത്തിനു കാരണമെന്നു ജില്ലാനോഡല്‍ ഓഫീസര്‍ മുനവ്വര്‍ റഹ്മാന്‍ പറഞ്ഞു.
ചികിത്സ തേടിയ മൂന്നില്‍ രണ്ടും പേര്‍ക്കും ലഹരി ഉപയോഗം കൊണ്ടാണ് രോഗം വന്നിരിക്കുന്നത്. ഉപയോഗിച്ച സിറിഞ്ചുകള്‍ വഴി ലഹരി ശരീരത്തിലേക്ക് കുത്തിവെക്കുന്നത് കൊണ്ടാണ് രോഗം വ്യാപിച്ചത്. ഹെപ്പറ്റൈറ്റിസ്-ബിയോ ,സിയോ ഉണ്ടായ ആളുകള്‍ക്ക് ലിവര്‍ സിറോസിസ് ബാധിക്കുവാനും അത് ക്യാന്‍സറിലേക്ക് മാറുവാനും സാധ്യത ഉണ്ട് എന്നും മുനവ്വര്‍ റഹ്മാന്‍ പറഞ്ഞു .