Thursday, July 10, 2025 9:32 am

ആരോഗ്യ ഗുണങ്ങളറിഞ്ഞ് വേണം കപ്പ കഴിക്കാൻ

For full experience, Download our mobile application:
Get it on Google Play

ബ്രസീലിൽ നിന്നും കേരളത്തിലേക്ക് കുടിയേറി കേരളക്കരയുടെ പ്രിയ ഭക്ഷണമായി മാറിയ സസ്യമാണ് കപ്പ. സസ്യത്തിൻ്റെ വേരാണ് പിന്നീട് കിഴങ്ങായി മാറുന്നത്. കേരളത്തിൽ തന്നെ ഇതിന് പല പേരുകളാണ്. തെക്കൻ കേരളത്തിൽ ഇതിനെ കപ്പ എന്നും വടക്കൻ കേരളത്തിൽ പൂള എന്നും ഇനി മധ്യകേരളത്തിൽ കൊള്ളി എന്നും അറിയപ്പെടുന്നു. കപ്പയും ചിക്കനും, കപ്പയും മീനും അല്ലെങ്കിൽ കപ്പയും ബീഫും ഇതിൻ്റെ കോമ്പിനേഷൻ ഒന്ന് വേറെ തന്നെയാണ്. കപ്പയ്ക്ക് വിവിധ തരത്തിലുള്ള ആരോഗ്യഗുണങ്ങളുണ്ട്. മുടിയ്ക്കും, ചർമ്മത്തിനും ഇത് നല്ലതാണ്.
കപ്പയുടെ ആരോഗ്യഗുണങ്ങൾ
1. ഗ്ലൂറ്റൻ ഫ്രീ ഡയറ്റ്:
ഗ്ലൂറ്റൻ ഫ്രീ ഡയറ്റിലുള്ള ആളുകൾക്ക് പ്രത്യേകിച്ച് സീലിയാക് ഡിസീസ് ഉള്ളവർക്ക് മരച്ചീനി മാവ് വളരെ ഉപയോഗപ്രദമാകും. ഏത് പാചകക്കുറിപ്പിലും നിങ്ങൾക്ക് ഗോതമ്പ് മാവ് പകരം മരച്ചീനി മാവ് ഉപയോഗിക്കാം. ഭക്ഷണം കഴിക്കുമ്പോൾ നിങ്ങൾക്ക് കപ്പ അടിസ്ഥാനമാക്കിയുള്ള വിഭവങ്ങൾ തിരഞ്ഞെടുക്കാം. എന്നാൽ ഗ്ലൂറ്റൻ അടങ്ങിയ മറ്റേതെങ്കിലും ചേരുവകൾ വിഭവത്തിൽ ചേർത്തിട്ടുണ്ടോയെന്ന് ഉറപ്പാക്കുക.
2. ശരീരഭാരം കുറയ്ക്കാൻ:
മരച്ചീനി വളരെ പോഷകഗുണമുള്ളതും പോഷകപ്രദവുമാണ് അത്കൊണ്ട് തന്നെ ഇത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ഡയറ്റ് ഡ്രിങ്ക്‌സിനെക്കാളും വീണ്ടും വീണ്ടും കഴിക്കാൻ തോന്നുന്ന ഭക്ഷണത്തിനേക്കാളും പോഷകഗുണങ്ങളുള്ള ഭക്ഷണങ്ങളാണ് നമ്മുടെ ഭക്ഷണത്തിൽ ചേർക്കേണ്ടത്. ഇത് ആരോഗ്യവും, ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കുന്നു.
3. മലബന്ധത്തിന്:
മരച്ചീനിയിൽ നാരുകൾ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ മലബന്ധം ഉള്ളവർ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ പറ്റിയ ഭക്ഷണമാണിത്. ഇതിൽ അന്നജം, കൊഴുപ്പ്, ഊർജ്ജം, പൊട്ടാസ്യം, സോഡിയം, കാത്സ്യം, കരോട്ടിൻ, ജീവകം സി എന്നിവ അടങ്ങിയിരിക്കുന്നു.

4. പ്രമേഹത്തിന് :
വേവിച്ച മരച്ചീനിയിൽ കുറഞ്ഞ ഗ്ലൈസെമിക് സൂചിക 46 ആണ്. ഇത് പ്രമേഹ രോഗികളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിന്അനുയോജ്യമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരാത്തതിനാൽ പ്രമേഹ രോഗികൾ വെള്ളമാവിന് പകരം മരച്ചീനി മാവ് ഉപയോഗിക്കുന്നത് നല്ലതാണ്.
5. ചർമ്മ സംരക്ഷണത്തിന്:
എല്ലാ പ്രധാന പോഷകങ്ങളും ഉള്ളതിനാൽ കപ്പ  കഴിക്കുന്നത് മുടിക്കും ചർമ്മത്തിനും മികച്ചതാണ്.
6. ഹൃദയത്തിന് ആരോഗ്യം:
കൊളസ്ട്രോൾ ഒട്ടും ഇല്ലാത്ത കിഴങ്ങാണ് കപ്പ. ഇത് ഹൃദയത്തിന് ആരോഗ്യം നൽകുന്നതിനും, ഹൃദയാഘാതം, പക്ഷാഘാതം എന്നീ അസുഖങ്ങളുടെ സാധ്യതയും കുറയ്ക്കുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഓണക്കാലത്ത് റേഷൻ കടകൾ വഴി സബ്സീഡി നിരക്കിൽ വെളിച്ചെണ്ണയും മറ്റു ഭക്ഷ്യ ഉൽപ്പന്നങ്ങളും ...

0
പത്തനംതിട്ട : വെളിച്ചെണ്ണയ്ക്ക് അമിതമായിവില വർധിച്ചിരിക്കുന്ന സാഹചര്യത്തിൽ ഓണക്കാലത്ത് റേഷൻ...

വോട്ടര്‍മാര്‍ക്ക് ഓരോ പോളിംഗ് സ്റ്റേഷന്‍ ക്രമീകരണമെന്ന നിര്‍ദ്ദേശം അപ്രായോഗികമെന്ന് വി.ഡി സതീശൻ

0
തിരുവനന്തപുരം : വരാനിരിക്കുന്ന തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ പഞ്ചായത്ത് പ്രദേശങ്ങളില്‍...

ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; ഒരു പ്രതിയെ ജില്ലാ സൈബര്‍ ക്രൈം...

0
പത്തനംതിട്ട : ഓണ്‍ലൈന്‍ പാര്‍ട് ടൈം ജോലി വാഗ്ദാനം ചെയ്തും...

ശശി തരൂർ എം പി മുഖ്യമന്ത്രിയാകാൻ യോഗ്യനെന്ന സർവേയ്ക്ക് പിന്നിൽ തട്ടിക്കൂട്ട് ഏജൻസിയെന്ന വിലയിരുത്തലിൽ...

0
തിരുവനന്തപുരം : ഡോ. ശശി തരൂർ എംപി മുഖ്യമന്ത്രിയാകാൻ യോഗ്യനെന്ന സർവേയ്ക്ക്...