കടന്നൽക്കൂട്ടം ആക്രമിച്ചു ; ചികിത്സയിലായിരുന്ന എക്സൈസ് ഡ്രൈവർ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കുന്നമംഗലം : കടന്നൽ കുത്തേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന എക്സൈസ് ഡ്രൈവർ മരിച്ചു. ചാത്തമംഗലം നെച്ചൂളി പാറക്കണ്ടിയിൽ സുധീഷ് (45) ആണ് മരിച്ചത്. കോഴിക്കോട് എക്സൈസ് ജോയിന്റ് കമ്മിഷണർ ഓഫിസിലെ ഡ്രൈവർ ആയിരുന്നു. കഴിഞ്ഞ ശനിയാഴ്ച വീട്ടുവളപ്പിൽ വെച്ചാണ് കടന്നൽ കുത്തിയത്.

വീട്ടുവളപ്പിൽ ജോലി ചെയ്തിരുന്ന രാമചന്ദ്രൻ നായർക്കും കുത്തേറ്റിരുന്നു. പ്ലാവിനു മുകളിലെ ഭീമൻ കൂട്ടിൽ പരുന്ത് ആക്രമിച്ചതോടെയാണ് കടന്നൽ ഇളകിയത്. രക്ഷിക്കാനെത്തിയ സുധീഷിനെ കടന്നൽ കൂട്ടമായി ആക്രമിച്ചു. കുത്തേറ്റ് തളർന്നുവീണ സുധീഷ് ബോധരഹിതനായി. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ പുലർച്ചെയാണ് മരിച്ചത്. ഭാര്യ : രജിത, മകൾ: ആര്യ .

 

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒഴുകിപ്പോയ വാട്ടർടാങ്ക് പിടിക്കാൻ ശ്രമിക്കവേ അപകടം ; വെള്ളക്കെട്ടിൽ വീണ യുവാവിനെ കാണാതായി

0
കോട്ടയം: മണർകാട് വെള്ളക്കെട്ടിൽ വീണ് യുവാവിനെ കാണാതായി. മണർകാട് പറമ്പുകര സ്വദേശി...

പട്ടാപ്പകൽ വീട്ടിൽ കയറി ഗൃഹനാഥന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് സ്വർണ്ണ കവർച്ച ; പ്രതിയെ 3...

0
ആലപ്പുഴ: നഗരത്തിൽ പട്ടാപ്പകൽ വീട്ടിൽ കയറി ഗൃഹനാഥന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് കവർച്ച....

ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ ; ഇറാൻ നേതൃത്വത്തിന് മുന്നിൽ നിലപാട് വ്യക്തമാക്കി...

0
വാഷിംഗ്ടൺ: ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ. ഇറാൻ നേതൃത്വത്തിന് മുന്നിൽ...

ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തി ; കളമശ്ശേരി മെട്രോ സ്റ്റേഷനിലെ സ്കാനിങ്ങിനിടെ കുടുങ്ങി ; അറസ്റ്റ്

0
കൊച്ചി : വനമേഖലയിലെ ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തിയ ലൈറ്റ് ബോയ് പിടിയിൽ....