മുഖക്കുരുവും പാടുകളും എളുപ്പത്തിൽ മാറ്റാൻ ഇതാ ഒരു ഫെയ്സ് പായ്ക്ക്

For full experience, Download our mobile application:
Get it on Google Play

പലരും നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് മുഖക്കുരു. ഹോർമോൺ വ്യതിയാനം മൂലമാണ് കൂടുതലായും പലരിലും മുഖക്കുരു കണ്ടുവരുന്നത്. മുഖക്കുരു വന്നു കഴിഞ്ഞ് ഉണ്ടാകുന്ന പാടുകളും പലരെയും അലട്ടാറുണ്ട്. പലപ്പോഴും ഈ പാടുകൾ കറുക്കുകയും നിറം മാറുകയുമൊക്കെ ചെയ്യാറുണ്ട്. ആത്മവിശ്വാസം പോലും ഇല്ലാതാക്കാൻ ഈ പാടുകൾക്ക് കഴിയും. മുഖക്കുരു മാറ്റാൻ പല തരത്തിലുള്ള പരീക്ഷണങ്ങളും എല്ലാവരും നടത്താറുണ്ട്. എളുപ്പത്തിൽ വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒരു സിമ്പിൾ ഹോം റെമഡിയാണ് ഈ പായ്ക്ക്.
മുഖത്തുണ്ടാകുന്ന ബാക്ടീരിയൽ, ഫംഗൽ ഇൻഫെക്ഷനുകളെ ഇല്ലാതാക്കാൻ വളരെ നല്ലതാണ് തുളസി. ഇതിന് ആൻ്റി ബാക്ടീരിയൽ, ആൻ്റി ഫംഗൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. സുഷിരങ്ങളെ തുറക്കാനും വ്യത്തിയാക്കാനുമുള്ള കഴിവ് തുളസിയ്ക്കുണ്ട്. ഇതിൻ്റെ നീരിൽ വൈറ്റമിൻ സിയും അടങ്ങിയിട്ടുണ്ട്. നാച്യുറൽ ക്ലെൻസറായി പ്രവർത്തിക്കാനും തുളസിയ്ക്ക് കഴിയും. ഇത് സുഷിരങ്ങളെ വ്യത്തിയാക്കി മുഖക്കുരുവിനെ പാടെ മാറ്റാൻ സഹായിക്കാറുണ്ട്.

ചർമ്മത്തിന് നല്ല കുളിർമയും അതുപോലെ തിളക്കവും നൽകാൻ തൈര് സഹായിക്കാറുണ്ട്. ഇതിൽ അടങ്ങിയിരിക്കുന്ന ലാക്റ്റിക് ആസിഡ് ചർമ്മ സംരക്ഷണത്തിന് വളരെ പ്രധാനമാണ്. തൈര് ചർമ്മത്തിൻ്റെ ഇലാസ്തികത നിലനിർത്താൻ സഹായിക്കാറുണ്ട്. ഇതിലൂടെ പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങളെ പാടെ ഇല്ലാതാക്കുന്നു. നേർത്ത വരകളും ചുളിവുകളും ഇല്ലാതാക്കാനും തൈര് നല്ലതാണ്. തൈരിൽ അടങ്ങിയിരിക്കുന്ന ലാക്റ്റിക് ആസിഡ് കണ്ണിന് ചുറ്റുമുള്ള കറുത്ത വൃത്തങ്ങൾക്കും വീക്കവും ഇല്ലാതാക്കാനും വളരെ നല്ലതാണ്. ച‍ർമ്മത്തിന് കൂടുതൽ യുവത്വമുള്ള തിളക്കം നൽകും.

ചർമ്മത്തിൽ നല്ലൊരു ക്ലെൻസറായി പ്രവർത്തിക്കാൻ റോസ് വാട്ടറിന് കഴിയാറുണ്ട്. ചർമ്മത്തിന് ആവശ്യമായ രീതിയിലുള്ള പല ഗുണങ്ങളും നൽകാൻ റോസ് വാട്ടറിന് കഴിയാറുണ്ട്. പ്രായാധിക്യത്തിൻ്റെ ലക്ഷണങ്ങൾ കുറയ്ക്കാൻ റോസ് വാട്ടറിന് കഴിവുള്ളതിനാൽ ധാരാളം സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളിൽ റോസ് വാട്ടർ പ്രധാന ചേരുവയാണ്. റോസ് വാട്ടർ ചർമ്മത്തെ മുറുക്കുന്നു, അതായത് നിങ്ങളുടെ ചർമ്മം കൂടുതൽ ഉറപ്പുള്ളതും കൂടുതൽ തിളക്കമുള്ളതുമായി കാണപ്പെടാൻ സഹായിക്കും. മുഖക്കുരുവിന് എതിരെ പോരാടാനും റോസ് വാട്ടർ വളരെ നല്ലതാണ്.

ചർമ്മത്തിൻ്റെ എല്ലാ പ്രശ്നങ്ങളും മാറ്റാൻ ഏറ്റവും മികച്ചതാണ് ആര്യവേപ്പ്. ഇത് മുഖത്ത് തേയ്ക്കുന്നത് ച‍ർമ്മത്തിൻ്റെ പല പ്രശ്നങ്ങളും ഇല്ലാതാക്കാൻ സഹായിക്കും. ഇതിലെ ആൻ്റി ബാക്ടീരിയൽ, ആൻ്റി ഫംഗൽ ഗുണങ്ങൾ ച‍ർമ്മത്തിന് വലിയ രീതിയിലുള്ള മാറ്റങ്ങളാണ് കൊണ്ടുവരുന്നത്. ചർമ്മത്തിന് ഉന്മേഷവും അതുപോലെ പുനരുജീവിപ്പിക്കാനും ആര്യവേപ്പ് സഹായിക്കാറുണ്ട്. ചർമ്മത്തിന് ആവശ്യമായ ജലാംശം നൽകാനും ചർമ്മത്തിലെ ചൊറിച്ചിലും വീക്കവും ഇല്ലാതാക്കാനും ആര്യവേപ്പ് സഹായിക്കാറുണ്ട്. ചർമ്മത്തെ ക്ലിയറാക്കാൻ വളരെ നല്ലതാണ് ആര്യവേപ്പ്. ആൻ്റി സെപ്റ്റിക് ഗുണങ്ങളാലും സമ്പുഷ്ടമാണിത്.
പായ്ക്ക് തയാറാക്കാൻ
ഇതിനായി ആദ്യം ഒരു മിക്സിയിലോ ബ്ലെൻഡറിലോ കുറച്ച് ആര്യവേപ്പും തുളസിയും എടുക്കുക. ഇനി അതിലേക്ക് തൈരും റോസ് വാട്ടറും ചേർത്ത് നന്നായി അരച്ച് എടുക്കുക. ഈ പേസ്റ്റ് മുഖത്തിട്ട് 15 മുതൽ 20 മിനിറ്റ് വെച്ച ശേഷം കഴുകി വ്യത്തിയാക്കാവുന്നതാണ്. ഇത് ഉപയോഗിക്കുന്നതിന് മുൻപ് പാച്ച് ടെസ്റ്റ് ചെയ്യാൻ മറക്കാതിരിക്കുക. ഇത് ചർമ്മത്തിൽ എന്തെങ്കിലും തരത്തിലുള്ള അലർജിയോ മറ്റ് പ്രശ്നങ്ങളോ ഉണ്ടാകുമോ എന്ന് അറിയാൻ വളരെയധികം സഹായിക്കും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബോഫോഴ്‌സ് തോക്ക് ഇടപാട് അഴിമതിക്കേസ് ; നിയമനടപടികൾ അവസാനിപ്പിച്ച് സുപ്രീംകോടതി

0
ന്യൂഡൽഹി : ഇന്ത്യൻ രാഷ്ട്രീയത്തെ നാല് പതിറ്റാണ്ടോളം ഉലച്ച ബോഫോഴ്‌സ് തോക്ക്...

പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ വാഹനത്തിന് പിഴ ചുമത്തി ; എംവിഡി ഉദ്യോഗസ്ഥന് സസ്പെൻഷൻ

0
പത്തനംതിട്ട: പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ വാഹനത്തിന് പിഴ ചുമത്തിയ മോട്ടോർ...

ഓണ വിപണി സജീവമായതോടെ പലയിടങ്ങളിലും ഒഴുകുന്നത്‌ മായം ചേർന്ന ശർക്കരയും വെളിച്ചെണ്ണയും

0
കൊല്ലം: ഓണ വിപണി സജീവമായതോടെ മായം കലർന്ന ശർക്കരയും വെളിച്ചെണ്ണയും വ്യാപകമായി...

പ്രതിപക്ഷ ബഹളം ; ലോക്സഭ 12 മണിവരെ നിർ‍ത്തിവച്ചു

0
ന്യൂഡൽഹി : ജന്തർ മന്തറിലെ പൊലീസ് നടപടിയിൽ അമിത് ഷായുടെ മറുപടി...