Saturday, March 15, 2025 6:30 pm

ഇവിടെയെല്ലാം മെഷീൻ നോക്കിക്കോളും, അമ്പരപ്പിക്കും “മുരള്യ” ഡെയറി പ്ലാന്റ്

For full experience, Download our mobile application:
Get it on Google Play

നാം ആദ്യമായി രുചിച്ച ഭക്ഷണമാണ് പാൽ. അത് പോഷക സമ്പുഷ്ടവും ശുദ്ധവുമാണ്. എന്നാൽ ഇന്ന് വിപണിയിൽ ലഭ്യമാകുന്ന മിക്ക പാലും ഗുണനിലവാരമില്ലാത്തതും വൃത്തിഹീനമായ സാഹചര്യങ്ങളിൽ നിർമ്മിക്കുന്നവയുമാണ്. തന്നെയുമല്ല ശുദ്ധമെന്ന് കരുതി നാം വാങ്ങുന്ന പാലിൽ പല രാസവസ്തുക്കളും മായവും അടങ്ങിയിട്ടുണ്ട്. ഇത്തരം പാലിന്റെ ഉപയോഗത്തിലൂടെ കുട്ടികളും മുതിർന്നവരും ഒരുപോലെ മാരക രോഗികളായിത്തീരുന്നു. കേരളത്തിൽ ഇന്ന് നിരവധി ബ്രാൻഡുകളിലുള്ള പാല്‍ ലഭ്യമാണ്, എന്നാൽ പലപ്പോഴും ഇവയുടെ ഗുണമേന്മ ഉറപ്പുവരുത്താൻ നമുക്ക്‌ സാധിക്കാറില്ല.  ഈ പശ്ചാത്തലത്തിലാണ് ഗുണമേന്മയ്ക്കു ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്ന മുരള്യ ഡെയറി പ്രോഡക്സ്‌ കേരളത്തിലെ മറ്റു ഡെയറി കമ്പനികളിൽ നിന്നും വേറിട്ട് നില്കുന്നത്.

2017 മുതൽ തിരുവനന്തപുരം കിള്ളിയിൽ പ്രവർത്തിക്കുന്ന മുരള്യ ഡെയറി തികച്ചും വ്യത്യസ്തമാണ്. ഗുണനിലവാരം ഉറപ്പുവരുത്തുന്നതോടൊപ്പം ജനങ്ങളുടെ ആരോഗ്യത്തിനും മുന്തിയ പരിഗണന നൽകിക്കൊണ്ടാണ് മുരള്യ ഡെയറി, പാലും പാല്‍ ഉല്‍പ്പന്നങ്ങളും വിപണിയിൽ എത്തിക്കുന്നത്. ISO 9001, ISO 22000 മാനദണ്ഡങ്ങളും ഭക്ഷ്യസുരക്ഷാ നിയമങ്ങളും പൂർണ്ണമായി പാലിച്ചുകൊണ്ടാണ് ഈ ഡെ യറി പ്രവർത്തിക്കുന്നത്. പൂർണ്ണമായും യന്ത്രവൽകൃതമാണ് മുരള്യ ഡെയറി പ്ലാന്റ്. അത്യാധുനിക ജർമ്മൻ സാങ്കേതികവിദ്യയും ഇറക്കുമതി ചെയ്ത യന്ത്രങ്ങളുമാണ് ഇവിടെ ഉപയോഗിക്കുന്നത്. ഇതിലൂടെ മനുഷ്യ ഇടപെടലിന്റെ ആവശ്യകത ഇല്ലാതാക്കുന്നു. ഉപഭോക്താക്കൾക്ക് ആരോഗ്യകരമായ ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്നതിനായി പാലിന്റെ സംഭരണം മുതൽ പാക്കേജിങ് വരെ കരസ്പർശം ഏൽക്കാതെയാണ് നിർമ്മാണം.

മുരള്യയുടെ സ്വന്തം ഫാമിൽ ഉല്പാദിപ്പിക്കുന്ന പച്ച പുല്ലാണ് മുഖ്യ തീറ്റയായി പശുക്കൾക്ക് നൽകുന്നത്. കറവ യന്ത്രം ഉപയോഗിച്ച് പാൽ കറന്നെടുത്ത ശേഷം ശീതീകരണ യൂണിറ്റിലേക്ക് മാറ്റുന്നു. ബാഹ്യ ഘടകങ്ങളായ വായു, വെള്ളം, മനുഷ്യസമ്പർക്കം എന്നിവ ഇല്ലെന്ന് ഉറപ്പുവരുത്തിയാണ് ഇവ പൂർത്തിയാക്കുന്നത്. മുരള്യ ഫാമിന് സമീപത്തുള്ള ക്ഷീരകർഷകരിൽ നിന്നും പാൽ സംഭരിക്കുകയും മികച്ച ഗുണനിലവാരം ഉറപ്പാക്കുവാൻ പശുക്കളെ സൂക്ഷ്മമായി നിരീക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്നുണ്ട്.
എഫ്.എസ്.എസ്.എ.ഐ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് ഫോർട്ടിഫൈഡ് പാൽ ഉപഭോക്താക്കളിലേക്ക് എത്തിച്ച പ്രഥമ ഡെയറിയാണ് മുരള്യ.

ഹോമോജനൈസേഷൻ പ്രക്രിയ പാലിലെ തന്മാത്രകൾ പാലിൽ ഉടനീളം തുല്യമായി വിതരണം ചെയ്യപ്പെടുന്നത് ഉറപ്പാക്കുകയും പാൽ കൊഴുപ്പേറിയതാകുവാനും ക്രീമി ആകുവാനും സഹായിക്കുന്നു. കൂടാതെ പാലിന് ശുദ്ധമായ വെള്ള നിറവും സ്വാദുമേകുന്നു. കുട്ടികൾ മുതൽ പ്രായമായവർക്ക് വരെ ഒരേപോലെ സുഗമമായ ദഹനവും മുരള്യ പാൽ ഉറപ്പുവരുത്തുന്നു. എട്ടുതലത്തിൽ നടപ്പിലാക്കുന്ന ഗുണമേന്മ പരിശോധനയും കോൾഡ് ചെയിൻ പ്രക്രിയയും പാൽ കറന്നെടുക്കുന്ന നിമിഷം മുതൽ ആരംഭിക്കുന്നു. പാസ്റ്ററൈസേഷന് മുൻപ് അസംസ്കൃത പാലിലെ ടോട്ടൽ ബാക്ടീരിയൽ കൗണ്ട് കുറയ്ക്കുവാൻ ഇത് സഹായിക്കുന്നു. ടോട്ടൽ ബാക്ടീരിയൽ കൗണ്ട് കുറയുമ്പോൾ പാൽ ഫ്രഷും സ്വാദിഷ്ടവും ആകുന്നു.

പാസ്റ്ററൈസേഷൻ, കോൾഡ് ചെയിൻ മാനേജ്മെന്റ് എന്നീ പ്രക്രിയകൾ മുരള്യ പാൽ, ബോട്ടിലിൽ നിന്നും നേരിട്ട് കുടിക്കുവാൻ യോഗ്യമാക്കുന്നു. CIP പ്രക്രിയയിലൂടെ യന്ത്രോപകരണങ്ങൾ എല്ലാ ദിവസവും നന്നായി വൃത്തിയാക്കുന്നു. ഉല്പാദനത്തിനുശേഷം അഡ്വാൻസ്ഡ് ക്ലീൻ ഇൻ പ്ലേസ് പ്രക്രിയയിലൂടെ ഫ്ളഷ് ലൈനുകൾ ഉപയോഗിച്ച് ഉപകരണങ്ങൾ വൃത്തിയാക്കുന്നു. സൂക്ഷ്മാണുക്കളും മറ്റ് അവശിഷ്ടങ്ങളും ഉപകരണങ്ങളിൽ അവശേഷിക്കുന്നില്ലെന്ന് ഓട്ടോമേറ്റഡ് ക്ലീനിങ് പ്രക്രിയയിലൂടെ ഉറപ്പുവരുത്തുന്നു. കേരളത്തിൽ ആദ്യമായി പാസ്റ്ററൈസ് ചെയ്ത ഫ്രഷ് പാൽ പെറ്റ് ബോട്ടിലിൽ എത്തിച്ചത് മുരള്യ ഡെയറി ആണ്. പെറ്റ് ബോട്ടിലിൽ സൂക്ഷിക്കുമ്പോൾ പാൽ അതിന്റെ ഉയർന്ന ഗുണമേന്മ നിലനിർത്തുന്നു. പാലിന് പുറമെ തൈര്, സംഭാരം, നെയ്യ്, പ്രോബിയോട്ടിക് തൈര്, യോഗര്‍ട്, ലസ്സി എന്നി ഉല്‍പ്പന്നങ്ങളും മുരള്യ ഡെയറി വിപണിയിൽ എത്തിക്കുന്നുണ്ട്. മുരള്യ ഡെയറിയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ http://www.muralyadairy.com സന്ദര്‍ശിക്കുക.
Muralya Dairy Products Private Ltd.
Opp. Vydyuthi Bhavan, Pattom
Trivandrum -695004, Kerala
0471 -2557788, 9744339605
am. [email protected]

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ചങ്ങനാശ്ശേരിയിൽ 1.5 കിലോഗ്രാം കഞ്ചാവുമായി അസം സ്വദേശിയെ പിടികൂടി

0
പത്തനംതിട്ട : ചങ്ങനാശ്ശേരിയിൽ 1.5 കിലോഗ്രാം കഞ്ചാവുമായി അസം സ്വദേശിയെ പിടികൂടി....

റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ അത്യാധുനിക സര്‍ഫസ് ഗൈഡഡ് റേഡിയേഷന്‍ തെറാപ്പി (എസ്.ജി.ആര്‍.ടി.) ആരംഭിച്ചതായി ആരോഗ്യ...

0
തിരുവനന്തപുരം : റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ അത്യാധുനിക സര്‍ഫസ് ഗൈഡഡ് റേഡിയേഷന്‍...

താമരശേരിയിൽ 13 വയസുകാരിയെ കാണാതായി

0
കോഴിക്കോട്: താമരശേരിയിൽ 13 വയസുകാരിയെ കാണാതായി. താമരശ്ശേരി പെരുമ്പള്ളി സ്വദേശിയായ പെൺകുട്ടിയെയാണ്...

പേസ്റ്റ് രൂപത്തിലുള്ള എലിവിഷം ഉപയോഗിച്ച് പല്ലുതേച്ച മൂന്ന് വയസുകാരി ചികിത്സയിലിരിക്കെ മരിച്ചു

0
പാലക്കാട്: പേസ്റ്റ് രൂപത്തിലുള്ള എലിവിഷം ഉപയോഗിച്ച് പല്ലുതേച്ച മൂന്ന് വയസുകാരി ചികിത്സയിലിരിക്കെ...