കടമ്പനാട് പഞ്ചായത്ത് പട്ടികജാതി സര്‍വീസ് സഹകരണ സംഘത്തില്‍ വന്‍ സാമ്പത്തിക വെട്ടിപ്പ്‌

For full experience, Download our mobile application:
Get it on Google Play

അടൂര്‍:കടമ്പനാട് പഞ്ചായത്ത് പട്ടികജാതി സര്‍വീസ് സഹകരണ സംഘത്തില്‍ വന്‍ സാമ്പത്തിക വെട്ടിപ്പ്‌ . സിപിഎം ജില്ലാ കമ്മറ്റിയംഗം പ്രസിഡന്റായ കടമ്പനാട് പഞ്ചായത്ത് പട്ടികജാതി സര്‍വീസ് സഹകരണ സംഘത്തില്‍ ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പരാമര്‍ശം.ഇക്കാര്യം ചൂണ്ടിക്കാട്ടി അംഗങ്ങള്‍ നല്‍കിയ പരാതി സിപിഎം ഏരിയാ കമ്മറ്റി ചര്‍ച്ച ചെയ്ത് തള്ളി. സിപിഎം ജില്ലാ കമ്മറ്റിയംഗം, കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മറ്റിയംഗം, അഖിലേന്ത്യാ കമ്മറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന സി. രാധാകൃഷ്ണനാണ് സംഘത്തിന്റെ പ്രസിഡന്റ്.

സംഘത്തോട് അനുബന്ധിച്ച്‌ ടെയ്‌ലറിങ് യൂണിറ്റ്, ഓഫ് സെറ്റ് പ്രിന്റേഴ്‌സ് എന്നിവ പ്രവര്‍ത്തിക്കുന്നു. 40 ലക്ഷം മുടക്കിയാണ് പ്രസും അനുബന്ധ സാമഗ്രികളും വാങ്ങിയിട്ടുള്ളത്. ഇത് വാങ്ങിയതില്‍ ക്രമക്കേട് നടന്നുവെന്നും സംഘത്തിന്റെ ഫണ്ട് വകമാറ്റിയെന്നും ആരോപിച്ചാണ് സിപിഎമ്മിന്റെ അംഗങ്ങള്‍ പരാതി ഉന്നയിച്ചത്. എന്നാല്‍, ജില്ലാ സെക്രട്ടറി പങ്കെടുത്ത യോഗം ചര്‍ച്ച ചെയ്ത് ഏകപക്ഷീയമായി തള്ളുകയായിരുന്നു. ഇതിനെതിരെ അംഗങ്ങള്‍ക്കുള്ളില്‍ എതിര്‍പ്പ് രൂക്ഷമാണ്. ക്രമക്കേട് നടത്തിയവരെ സംരക്ഷിക്കുന്നുവെന്ന പരാതിയാണ് ഇവര്‍ക്കുളളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സോണിയയുടെ ഓർമക്കുറിപ്പുകൾ : വിവാദങ്ങൾക്ക് പിന്നാലെ  ഇന്ത്യയിൽ പ്രസിദ്ധീകരിക്കുന്നതിൽനിന്ന് പെൻഗ്വിൻ പിൻമാറി

0
ന്യൂഡൽഹി : കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പുകൾ ‘ബിലോങ്ങിങ്– എ...

ഡാൻസാഫ് എസ്ഐ ചമഞ്ഞ് പണവും ലഹരിയും മറിച്ചുവിൽപ്പന ; യുവാവ് പിടിയിൽ

0
രാമനാട്ടുകര : പോലീസിന്റെ ലഹരിവിരുദ്ധടീമായ ഡാൻസാഫിലെ എസ്.ഐ. ചമഞ്ഞ് ലഹരിവിൽപ്പനക്കാരെ കബളിപ്പിച്ച്...

മുഖ്യമന്ത്രിയെ തടഞ്ഞ കേസ് : ചേന്തി അനിലിനെതിരെ നടപടിയെടുക്കാൻ ഡി സി സി -ക്ക്...

0
തിരുവനന്തപുരം : മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം വഴിയിൽ തടഞ്ഞ കേസിൽ അനിലിനെതിരെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം : കേരളത്തിന്റെ സമ്മർദ്ദത്തിനു വഴങ്ങില്ല ; റെയിൽവേ സഹമന്ത്രി

0
ന്യൂഡൽഹി : പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം സംബന്ധിച്ച തീരുമാനത്തിൽ നിന്ന്...