Friday, April 19, 2024 3:42 am

ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കാന്‍ മതേതര, ജനാധിപത്യ രാഷ്ട്രീയകക്ഷികളെ ഒരുമിപ്പിക്കാന്‍ കോണ്‍ഗ്രസ് മുന്‍കൈ ഏറ്റെടുക്കണം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കാന്‍ മതേതര, ജനാധിപത്യ രാഷ്ട്രീയകക്ഷികളെ ഒരുമിപ്പിക്കാന്‍ കോണ്‍ഗ്രസ് മുന്‍കൈ ഏറ്റെടുക്കണമെന്ന് റായ്പൂരില്‍ വെള്ളിയാഴ്ച തുടങ്ങുന്ന എ.ഐ.സി.സി പ്ലീനറി സമ്മേളനത്തില്‍ അവതരിപ്പിക്കേണ്ട കരട് രാഷ്ട്രീയപ്രമേയത്തില്‍ നിര്‍ദ്ദേശം.എന്തു വില കൊടുത്തും നിലവിലെ ഫാസിസ്റ്റ് ഭരണകൂടത്തെ അധികാരത്തില്‍ നിന്ന് താഴെയിറക്കണമെന്ന നിര്‍ദ്ദേശവും കരട് രാഷ്ട്രീയപ്രമേയത്തിനായുള്ള ഉപസമിതിയില്‍ അംഗങ്ങള്‍ പങ്കുവച്ചു. ഉടന്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി നീക്കങ്ങള്‍ക്ക് തടയിടാന്‍ സാദ്ധ്യമായിട ത്തോളം ബി.ജെ.പി വിരുദ്ധശക്തികളുടെ പിന്തുണ സമാഹരിക്കണം.

Lok Sabha Elections 2024 - Kerala

രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഉയര്‍ത്തിയ പ്രതീക്ഷകള്‍ നിലനിറുത്താനാവശ്യമായ ഗൗരവതരമായ ഇടപെടലുകളുണ്ടാവണമെന്നും നിര്‍ദ്ദേശമുണ്ട്. യു.പി.എ സര്‍ക്കാര്‍ ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കിയെങ്കിലും ഇന്നത് വീണ്ടും അവതാളത്തിലായി. ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനാവശ്യമായ നടപടികള്‍ കോണ്‍ഗ്രസ് ഏറ്റെടുക്കണം. ദാരിദ്രനിര്‍മാര്‍ജന നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ വേണം.
പെന്‍ഷന്‍ ആനുകൂല്യങ്ങളെക്കുറിച്ചുള്ള മദ്ധ്യവര്‍ഗത്തിന്റെ ആശങ്കകളെ മുഖവിലയ്ക്കെടുത്തുകൊണ്ട് സ്റ്റാറ്റ്യുട്ടറി പെന്‍ഷന്‍ പുനസ്ഥാപിക്കാന്‍ നിര്‍ദ്ദേശം വേണം. രാജ്യത്തിന്റെ ഭാവി പുതു തലമുറയിലായതുകൊണ്ടുതന്നെ അവരെ പാര്‍ട്ടിയിലേക്കാകര്‍ഷിക്കാന്‍ ഗൗരവതരമായ ഇടപെടലുകളുണ്ടാവണം. യൂത്ത് കോണ്‍ഗ്രസ്, എന്‍.എസ്.യു എന്നിവ പുന:സംഘടിപ്പിച്ച്‌ ശക്തിപ്പെടുത്തണം.

യുവാക്കളും വിദ്യാര്‍ത്ഥികളും സ്ത്രീകളും തൊഴിലാളികളും കര്‍ഷകരുമടക്കമുള്ളവര്‍ കേന്ദ്രസര്‍ക്കാരിന്റെ പോക്കില്‍ നിരാശരാണെന്ന് ഉപസമിതി വിലയിരുത്തുന്നു.
അതിര്‍ത്തിയില്‍ ചൈനയും പാക്കിസ്ഥാനുമുയര്‍ത്തുന്ന ഭീഷണികളെ ഗൗരവമായെടുക്കണമെന്നും നിര്‍ദ്ദേശമുണ്ട്. എം. വീരപ്പമൊയ്ലി അദ്ധ്യക്ഷനായ സമിതിയില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ അടക്കമുള്ളവരാണ് അംഗങ്ങള്‍.പ്ലീനറി സമ്മേളനത്തോടെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളിലേയ്ക്ക് കടക്കാന്‍ ആകണമെന്ന ലക്ഷ്യത്തിലാണ് ക്രമീകരണങ്ങള്‍ നടക്കുന്നത്. പാര്‍ട്ടി ഘടനയില്‍ പോലും ചില മാറ്റങ്ങള്‍ക്ക് ഈ സമ്മേളനത്തില്‍ നിര്‍ദേശങ്ങള്‍ ഉയര്‍ന്നുവരാം. ചിലപ്പോള്‍ അത് നടപ്പിലാക്കുകയും ചെയ്തേക്കാം .

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

എച്ച്5എൻ1 വൈറസ് : മരണനിരക്ക് അസാധാരണമായി ഉയരുന്നു, വലിയ ആശങ്കയെന്ന് ലോകാരോഗ്യ സംഘടന

0
എച്ച്5എൻ1 വൈറസ് അഥവാ പക്ഷിപ്പനി മൂലമുള്ള മരണനിരക്ക് അസാധാരണമായി ഉയരുന്ന സാഹചര്യത്തില്‍...

സംസ്ഥാനത്ത് ഇടിമിന്നൽ ജാഗ്രതാ നിർദേശം ; ശക്തമായ കാറ്റിനും സാധ്യത, തീരദേശത്തും ജാഗ്രത

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിനൊപ്പം ഇടിമിന്നല്‍ മുന്നറിയിപ്പും. വിവിധയിടങ്ങളില്‍ മഴയ്ക്കൊപ്പം ഇടിമിന്നല്‍...

നെയ്യാറ്റിന്‍കര ബാലരാമപുരം ഭാഗത്ത് നിന്ന് 1.036 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍

0
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ബാലരാമപുരം ഭാഗത്ത് നിന്ന് 1.036 കിലോഗ്രാം കഞ്ചാവുമായി യുവാവ്...

തിരുവനന്തപുരത്ത് കടലിൽ കുളിക്കാനിറങ്ങിയ 17കാരനെ കാണാതായി ; സുഹൃത്തുക്കൾ നീന്തിക്കയറി

0
തിരുവനന്തപുരം: പള്ളിത്തുറയിൽ കടലിൽ കുളിക്കാനിറങ്ങിയ 17കാരനെ ഒഴുക്കിൽപ്പെട്ടു കാണാതായി. പള്ളിത്തുറ സ്വദേശി...