Tuesday, March 5, 2024 3:01 pm

ബസ്സ് റദ്ദു ചെയ്ത വിവരം അറിയിച്ചില്ല ; കെഎസ്ആര്‍ടിസി 69,000രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്‌

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ബസ്സ് റദ്ദു ചെയ്ത വിവരംഅറിയിക്കാത്തത് കാരണം കെഎസ്ആര്‍ടിസി 69,000രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്‌. പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ വിധി പുറപ്പെടുവിച്ചത്. അടൂര്‍ ഏറത്ത് സ്വദേശിയും ചൂരക്കോട് എൻ.എസ്.എസ്.എച്ച്.എസ്.എസ് സ്കൂളിലെ അദ്ധ്യാപികയുമായ പി. പ്രിയ ഫയൽ ചെയ്ത ഹർജിയിലാണ് വിധി ഉണ്ടായത്.

ncs-up
ASIAN
WhatsAppImage2022-07-31at72836PM
asian
previous arrow
next arrow

മൈസൂർ യൂണിവേഴ്സിറ്റിയിൽ പി.എച്ച്.ഡി ഗവേഷണ വിദ്യാത്ഥി കൂടിയായ പ്രിയ തന്റെ ഗൈഡുമായി കൂടികാഴ്ചയ്ക്കു വേണ്ടി 2018ല്‍ കൊട്ടാരക്കരയിൽ നിന്നും വൈകിട്ട് 8.30നുള്ള മൈസൂറിലേക്കു പുറപ്പെടുന്ന കെ.എസ്.ആര്‍.ടി.സിയുടെ എ.സി ബസ്സിന് 1003/- രൂപ മുടക്കി ടിക്കറ്റ് ബുക്കു ചെയ്തിരുന്നു. അന്നേ ദിവസം 5.30നു വിളിയ്ക്കുമ്പോഴും ബസ് മുടക്കം കൂടാതെ കൊട്ടാരക്കരയിൽ എത്തുമെന്നാണ് അധികൃതർ പറഞ്ഞിരുന്നത്.വൈകിട്ട് 8.30 ന് .എസ്‌.ആര്‍.ടി.സിയുടെ കൊട്ടാരക്കരയിലെ അധികൃതർ തിരുവനന്തപുരം ഓഫീസിൽ വിളിക്കുമ്പോൾ മാത്രമാണ് ബസ്സ് റദ്ദു ചെയ്ത വിവരം പ്രിയ അറിയുന്നത്.

പിന്നീടു നടന്ന അന്വേഷണത്തിന്റെ ഭാഗമായി അന്നേ ദിവസം രാത്രി 11.45ന് കായംകുളത്തു നിന്നും മൈസൂറിനു ബസ് ഉണ്ടെന്നറിഞ്ഞു. തുടര്‍ന്ന് 63 കിലോമീറ്റര്‍ ദൂരം രാത്രിയിൽ ഒറ്റയ്ക്കു ടാക്സിയിൽ കൊട്ടാരക്കരയിൽ നിന്നും കായംകുളത്തുപോയി 903 രൂപ മുടക്കി വീണ്ടും ടിക്കറ്റ് ചാർജ്ജ് കൊടുത്ത് മൈസൂറിനു പോകുകയാണുണ്ടായത്. വീട്ടിൽ നിന്നും 16 കിലോമീറ്റര്‍ യാത്ര ചെയ്താണ് കൊട്ടാരക്കര ഡിപ്പോയിൽ ഇവര്‍ എത്തിയത്.കൃത്യമായ വിവരം നല്‍കാതിരുന്നതു മൂലം ചെറുപ്പക്കാരിയായ ഒരു സ്ത്രീയ്ക്ക് രാത്രിയിൽ ഒറ്റയ്ക്ക് 63 കിലോമീറ്റര്‍ ദൂരം യാത്ര ചെയ്യേണ്ട സാഹചര്യം ഉണ്ടായി. ബസ് താമസിച്ചതു കൊണ്ട് പിറ്റേ ദിവസം രാവിലെ 8.30ന് മൈസൂർ യൂണിവേഴ്സിറ്റിയിൽ എത്തിച്ചേരാൻ കഴിയാതെ വരികയും വൈകി 11.45 നാണ് എത്തിച്ചേരാനായത്. ഗൈഡുമായുള്ള കൂടികാഴ്ച്ചയ്ക്ക് താമസം നേരിട്ട തിനാൽ അന്നേ ദിവസം കൂടികാഴ്ച നടക്കാതെ വരികയും മൂന്നു ദിവസം മൈസൂരിൽ താമസിക്കേണ്ടി വരികയും ചെയ്തു. ബസ് റദ്ദു ചെയ്തിട്ടും ടിക്കറ്റ് ചാർജ് റീഫൻഡ് ചെയ്യാൻ ആവശ്യപ്പെട്ടിട്ടും കൊടുക്കാത്ത സാഹചര്യമാണ് ഉണ്ടായത്.ഇതോടെ പ്രിയ പത്തനംതിട്ട ഉപഭോക്ത്യ തര്‍ക്കപരിഹാര ഫോറത്തിനെ സമീപിക്കുകമായിരുന്നു.

ഹർജി ഫയലിൽ സ്വീകരിച്ച കമ്മീഷൻ എതിർ കക്ഷികൾക്ക് നോട്ടീസ് അയ യ്ക്കുകയും അവർ പങ്കെടുത്ത് ആവശ്യമായ തെളിവുകൾ നൽക്കുകയും ഉണ്ടായി. എന്നാൽ ഹർജി ഭാഗം ഉന്നയിച്ച വാദങ്ങളും തെളിവുകളും ശരിയാണെന്ന് കമ്മീഷനു ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ കെ.എസ്.ആര്‍.ടി.സിയുടെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ച യാണ് സംഭവിച്ചതെന്ന് കമ്മീഷൻ കണ്ടെത്തി.അതിന്റെ അടിസ്ഥാനത്തിൽ റദ്ദു ചെയ്ത ബസിന്റെ ടിക്കറ്റ് ചാർജ്ജ് ഉൾപ്പെടെ 69,000 രൂപ കെ.എസ്.ആര്‍.ടി.സി മാനേജിങ് ഡയറക്ടർ ഹർജികക്ഷിയ്ക്കു കൊടുക്കാൻ ഉത്തരവിടുകയാണ് ചെയ്തത്.ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ പ്രസിഡന്റ് ബേബിച്ചൻ വെച്ചൂച്ചിറ, മെമ്പർമാരായ എൻ. ഷാജിതാ ബീവി, നിഷാദ് തങ്കപ്പൻ എന്നിവർ ചേർന്നാണ് വിധി പ്രസ്താവിച്ചത്.

ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

‘ഇൻതിഫാദ എന്ന വാക്കിന്റെ അർഥം അറിയുമോ?’; കേരള സർവകലാശാല പേരില്‍ വിമര്‍ശനവുമായി ഗവര്‍ണര്‍

0
തിരുവനന്തപുരം : കേരള സർവകലാശാല കലോത്സവത്തിന് ഇൻതിഫാദ എന്നു പേരുനല്‍കിയതിനെ ചൊല്ലിയുള്ള...

സര്‍ക്കാരിന് തിരിച്ചടി; ക്ഷീര സഹകരണ സംഘം ബില്‍ രാഷ്ട്രപതി തള്ളി

0
ക്ഷീരസഹകരണ സംഘം ബില്‍ രാഷ്ട്രപതി തള്ളി. മില്‍മ ഭരണം പിടിക്കാനുള്ള ബില്ലിന്...

സ്പോര്‍ട്സ് ആയുര്‍വേദത്തിന് വലിയ പ്രാധാന്യം നല്‍കും ; ആയുഷ് മേഖലയെ ഹെല്‍ത്ത് ഹബ്ബാക്കി മാറ്റുമെന്ന്...

0
തിരുവനന്തപുരം: ആയുഷ് മേഖലയെ ഹെല്‍ത്ത് ഹബ്ബാക്കി മാറ്റുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി...

വിവാഹവാര്‍ഷികത്തിന് സമ്മാനം നൽകാത്തതിൽ പക ; പിന്നാലെ ഭാര്യ ഭർത്താവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു

0
ബെംഗളൂരു : വിവാഹവാര്‍ഷികത്തിന് സമ്മാനം നല്‍കാത്തതിന് ഭാര്യ ഭര്‍ത്താവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. ബെംഗളൂരു...