ഇന്ന് കൂടുതലാളുകളും സൗന്ദര്യ സംരക്ഷണത്തിന് പ്രാധാന്യം നല്‍കുന്നവരാണ്. ഇതിനായി സൗന്ദര്യ വര്‍ധക വസ്തുക്കളില്‍ തുടങ്ങി ശസ്ത്രക്രിയ വരെ നടത്തുന്ന ആളുകളുണ്ട്. എന്നാല്‍ ഇനി തിളക്കമുള്ള ചര്‍മ്മം കിട്ടാന്‍ വേറെ എങ്ങും പോകണ്ട. നമ്മുടെ അടുക്കളയില്‍ തന്നെ അതിനുള്ള മികച്ച ചേരുവകള്‍ ഉണ്ട്. ഒരു അല്ലി വെളുത്തുള്ളിയും മൂന്നോ നാലോ തുള്ളി തേനും ഉണ്ടെങ്കില്‍ ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന മികച്ച ഒരു പാക്ക് ഉണ്ടാക്കാം. ഇതിനായി വെളുത്തുള്ളി വളരെ ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞ് അതിലേക്ക് മൂന്നോ നാലോ തുള്ളി തേനും ചേര്‍ത്ത് ദിവസവും ഉറങ്ങുന്നതിന് മുന്‍പ് കഴിക്കുന്നത് ചര്‍മത്തിലെ യുവത്വം നിലനിര്‍ത്തി വര്‍ധിക്കാന്‍ സഹായിക്കുമെന്ന് പോഷകാഹാര വിദഗ്ധനായ സോണിയ സാരംഗ് പറയുന്നു.
ചര്‍മത്തിന്റെ ആരോഗ്യത്തിന് തേനും വെളുത്തുള്ളിയും
ആന്റി-ഓക്‌സിഡന്റ് ഗുണങ്ങളും ആന്റി-ബാക്ടീരിയല്‍ ഗുണങ്ങളുമടങ്ങിയ തേന്‍ പ്രകൃതിദത്ത മോയ്‌സ്ചറൈസറായി പ്രവര്‍ത്തിക്കുകയും ചര്‍മത്തില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു. അതേസമയം വെളുത്തുള്ളി ഫ്രീ റാഡിക്കലുകളെ ചെറുക്കാനും ചര്‍മത്തെ സംരക്ഷിക്കുകയും കൊളാജന്റെ നാശം മന്ദഗതിയിലാക്കാനും സഹായിക്കുന്നതോടെ ചര്‍മത്തിന്റെ യുവത്വം നിലനിര്‍ത്താന്‍ സഹായിക്കും. തേനില്‍ എന്ന പോലെ വെളുത്തുള്ളിയിലും ധാരാളം ആന്റി-ഓക്‌സിഡന്റുകളും ആന്റി-ബാക്ടീരിയല്‍ ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് രണ്ട് ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ അത്യന്താപേക്ഷിതമാണ്. എന്നാല്‍ ബ്ലീഡിങ് വൈകല്യം, ഹൈപ്പോടെന്‍സീവ് രോഗികള്‍ ഇത് ഉപയോഗിക്കാന്‍ പാടില്ലെന്നും സാരംഗ് പറയുന്നു.