ചികിത്സക്കെത്തിയ 11 വയസുകാരിയെ ബലാത്സംഗം ചെയ്തു ; ആഗ്രയിൽ ഡോക്ടർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ആഗ്ര: 11 വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ ആഗ്രയിലെ സരോജനി നായിഡു മെഡിക്കൽ കോളജ് ആശുപത്രിയിലെ ജൂനിയർ ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. പീഡിയാട്രിക് വിഭാഗത്തിലെ ഡോക്ടർ ദിൽഷാദ് ഹുസൈനാണ് അറസ്റ്റിലായിരിക്കുന്നത്. പനി ബാധിതയായ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പെൺകുട്ടിയെ പീഡിയാട്രിക് വിഭാഗത്തിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് ജൂനിയർ ഡോക്ടറെ സസ്‌പെൻഡ് ചെയ്തതായും കേസ് അന്വേഷിക്കാൻ കമ്മിറ്റി രൂപീകരിച്ചതായും മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. പ്രശാന്ത് ഗുപ്ത പറഞ്ഞു.

കടുത്ത പനിയെ തുടർന്ന് സെപ്റ്റംബർ ആറിനാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ചൊവ്വാഴ്ച രാത്രി പീഡിയാട്രിക് വിഭാഗത്തിലെ ജൂനിയർ ഡോക്ടറായ ദിൽഷാദ് ഹുസൈൻ പെൺകുട്ടിയെ തന്‍റെ ചേംബറിൽ വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഡോക്ടറുടെ പിടിയിൽ നിന്ന് ഓടി രക്ഷപ്പെട്ട പെൺകുട്ടി അമ്മയെ വിവരം അറിയിച്ചു. ഭാരതീയ ന്യായ് സൻഹിത സെക്ഷൻ 64 (2), 65 (2), പോക്‌സോ ആക്ട് എന്നിവ പ്രകാരമാണ് ഡോക്ടർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലോക പാരാ അമ്പെയ്ത്ത് സീരീസിലെ ആദ്യ വ്യക്തിഗത സ്വർണം നേടി ശീതൾ

0
അഹമ്മദാബാദ് : ലോക പാരാ അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി ഇന്ത്യൻ...

വന്ദേമാതരം ആലാപനത്തിൽ കോൺഗ്രസ് – നാഷണൽ കോൺഫറൻസ് പോര് മുറുകുന്നു

0
ശ്രീനഗർ: ഇന്ത്യാ മുന്നണിയിലെ ഘടകകക്ഷികളായ കോൺഗ്രസും നാഷണൽ കോൺഫറൻസും തമ്മിൽ വന്ദേമാതരം...

പുതിയ നയവുമായി ജാമിയ മില്ലിയ സർവ്വകലാശാല ; ക്ലാസ് വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ ഇനി...

0
ന്യൂഡൽഹി : സോഷ്യൽ മീഡിയയിലെ അനൗദ്യോഗിക ക്ലാസ് ഗ്രൂപ്പുകൾ ഒഴിവാക്കാൻ വിദ്യാർഥികൾക്ക്...

സ്പാനിഷ് രണ്ടാം ഡിവിഷൻ ക്ലബ്ബിനെ സ്വന്തമാക്കാൻ മെസ്സി ; നിലവിലെ ഉടമസ്ഥരുമായി ധാരണയായി

0
മഡ്രിഡ് : സ്പാനിഷ് രണ്ടാം ഡിവിഷൻ ക്ലബ് എൽഡെൻസയെ സ്വന്തമാക്കാൻ ഫുട്‌ബോൾ...