കേരളാ പോലീസിന്റെ വീരഗാഥ ; മൂന്നാം വാരവും കോടിക്കുതിപ്പുമായി കണ്ണൂർ സ്‌ക്വാഡ്

For full experience, Download our mobile application:
Get it on Google Play

ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ ഗംഭീര അഭിപ്രായങ്ങൾ കരസ്ഥമാക്കി മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ‘കണ്ണൂർ സ്‌ക്വാഡ്’ മൂന്നാം വാരത്തിലേക്കു കടക്കുകയാണ്. ആഗോളവ്യാപകമായി എഴുപതു കോടി കളക്ഷനിലേക്ക് കുതിക്കുകയാണ് ചിത്രം. മൂന്നാം വാരത്തിലും കേരളത്തിൽ മുന്നൂറില്പരം സ്‌ക്രീനുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. ചിത്രത്തിന്റെ സക്സസ് ടീസർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. മമ്മൂട്ടി കമ്പനി നിർമ്മിച്ച നാലാമത്തെ ചിത്രമാണ് കണ്ണൂർ സ്‌ക്വാഡ്. കർണാടക, തമിഴ്നാട്, ആന്ധ്ര പ്രദേശ്, നോർത്ത് ഇന്ത്യ ഉൾപ്പെടെയുള്ള മേഖലകളിൽ മൂന്നാം വാരത്തിലും 100ന് മേലെ സ്‌ക്രീനുകളിൽ ആണ് ചിത്രം വിജയകരമായി പ്രദർശിപ്പിക്കുന്നത്‌.

ജി.സി.സി, യു എസ്, യു കെ മറ്റു വിദേശ രാജ്യങ്ങളിലും മികച്ച കളക്ഷനും ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി മുന്നേറുകയാണ് കണ്ണൂർ സ്‌ക്വാഡ്. റോബി വർഗീസ് രാജ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ റോണിയും ഷാഫിയും ചേർന്നൊരുക്കുന്നു. സുഷിൻ ശ്യാം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. മമ്മൂട്ടിയോടൊപ്പം കിഷോർ, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ഡോക്ടർ റോണി, ശബരീഷ്,അർജുൻ രാധാകൃഷ്ണൻ, ദീപക് പറമ്പൊൾ, ധ്രുവൻ തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളിലെത്തുന്നു. സെപ്റ്റംബര്‍ 28നായിരുന്നു കണ്ണൂര്‍ സ്ക്വാഡിന്‍റെ റിലീസ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിർണ്ണായക നീക്കവുമായി പിഎസ്‌സി : ചോദ്യകർത്താക്കളുടെ പട്ടിക നൽകില്ല ; ക്രൈംബ്രാഞ്ച് അന്വേഷണത്തിനു വഴങ്ങും

0
തിരുവനന്തപുരം : പരീക്ഷാ ക്രമക്കേട് ആരോപണങ്ങളിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചതിനു പിന്നാലെ...

ഒന്നര വയസ്സുകാരന്റെ മരണം ; ചികിത്സാപ്പിഴവ് അന്വേഷിക്കാൻ സർക്കാർ മെഡിക്കൽ ബോർഡ് രൂപവത്കരിച്ചു

0
കണ്ണൂർ : പയ്യന്നൂരിൽ സ്വകാര്യ ആശുപത്രിയിൽ അനസ്തീഷ്യ നൽകിയതിലെ പിഴവിനെ തുടർന്ന്...

പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ സംഭവം ; പ്രതിയെ കസ്റ്റഡിയിലെടുത്ത് പോലീസ്

0
മലപ്പുറം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സമൂഹ മാധ്യമത്തില്‍ വധഭീഷണി മുഴക്കിയ സംഭവത്തില്‍...

നെന്മാറ ഇരട്ടക്കൊല : ചെന്താമര കുറ്റക്കാരൻ

0
പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകക്കേസില്‍ പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് കണ്ടെത്തി .പാലക്കാട്...