വീട്ടിൽ നിന്നും വാറ്റ് ഉപകരണങ്ങളും വാറ്റ് ചാരായവും പിടികൂടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പാറശ്ശാല കൊടവിളാകത്ത് വീട്ടിൽ നിന്നും വാറ്റ് ഉപകരണങ്ങളും വാറ്റ് ചാരായവും പിടികൂടി. സംഭവത്തിൽ
കൊടവിളാകം സ്വദേശി ശ്രീധരനെ (54) ആണ് അമരവിള എക്സൈസ് ഇൻസ്പെക്ടർ വിനോജിന്റെ നേതൃത്വത്തിലൂള്ള സംഘം വീട്ടിൽ നിന്നും പിടികൂടി. വീട്ടിൽ വാറ്റാനായി സൂക്ഷിച്ചിരുന്ന 600 ലിറ്ററോളം കോട എക്സൈസ് നശിപ്പിച്ചു. 5 ലിറ്റർ വാറ്റ് ചാരായം വീടിനുള്ളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഐ ബി ജസ്റ്റിൻ രാജ്, പിപിൻ സാം, രാജേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. വീട്ടിൽ നിന്നും വാറ്റിന് ഉപയോഗിക്കുന്ന ഗ്യാസ്, സ്റ്റവു അടുപ്പ്, ഫ്രൂട്ട്സ് മുതലായവയും കണ്ടെത്തിയിട്ടുണ്ട്. കോട നശിപ്പിച്ചിട്ടുണ്ട്. പ്രതി വീട്ടിൽ വാറ്റുന്നതിന് തയ്യാറാവുന്നതിനിടയക്കാണ് എക്സൈസ് സംഘം പിടികൂടിയത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പൗരത്വനിർണയം ; 27 പേരെ വിദേശികളാക്കിയ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി

0
ന്യൂഡൽഹി : 27 പേരെ വിദേശികളായി പ്രഖ്യാപിച്ച അസം ഫോറിനേഴ്‌സ് ട്രൈബ്യൂണലിന്റെ...

മാതാപിതാക്കൾ അനുഭവിച്ച വേദന ചെന്താമര അറിയണമെന്ന് കൊല്ലപ്പെട്ട സുധാകരന്റെ മക്കൾ

0
പാലക്കാട്: മാതാപിതാക്കൾ അനുഭവിച്ച വേദന ചെന്താമര അറിയണമെന്ന് കൊല്ലപ്പെട്ട സുധാകരന്റെ...

അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ വിദ്യാർത്ഥി നിതിൻ രാജിൻ്റെ ആത്മഹത്യയിൽ ഡോ. റാമിന് തിരിച്ചടി

0
ന്യൂഡൽഹി : കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ വിദ്യാർത്ഥി നിതിൻ...

പ്രായപൂർത്തിയാകാത്ത വിദ്യാര്‍ഥികളെ പീഡിപ്പിച്ച കേസില്‍ മലപ്പുറത്ത് ഫുട്ബോള്‍ പരിശീലകന്‍ വീണ്ടും അറസ്റ്റിലായി

0
മലപ്പുറം: പ്രായപൂർത്തിയാകാത്ത വിദ്യാര്‍ഥികളെ പീഡിപ്പിച്ച കേസില്‍ മലപ്പുറത്ത് ഫുട്ബോള്‍ പരിശീലകന്‍ വീണ്ടും...