ഹെറോയിന്‍ മുക്കിയ നൂല്‍കെട്ട്‌ ; ഗുജറാത്തില്‍ 450 കോടിയുടെ ലഹരിവേട്ട

For full experience, Download our mobile application:
Get it on Google Play

അഹമ്മദാബാദ് : ഗുജറാത്ത് ഭീകരവിരുദ്ധ സേന (എ.ടി.എസ്) യും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സും (ഡി.ആര്‍.ഐ) ചേര്‍ന്ന് നടത്തിയ സംയുക്ത പരിശോധനയില്‍ ഗുജറാത്തിലെ പീപാവാവ് തുറമുഖത്ത് നിന്ന് 450 കോടി രൂപ വിലമതിക്കുന്ന 90 കിലോഗ്രാം ഹെറോയിന്‍ പിടികൂടി. അഞ്ച് മാസം മുമ്പ് ഇറാനില്‍ നിന്നെത്തിയ കണ്ടെയ്‌നറില്‍നിന്നാണ് ഹെറോയിന്‍ പിടിച്ചെടുത്തത്. അപൂര്‍വമായരീതിയിലാണ് മയക്കുമരുന്ന് കടത്തുകാര്‍ ഹെറോയിന്‍ കടത്തിയതെന്ന് ഗുജറാത്ത് ഡി.ജി.പി. ആശിഷ് ഭാട്ടിയ പറഞ്ഞു. നൂലുകളുടെ വലിയ കെട്ടുകളിലാണ് ഹെറോയിന്‍ കണ്ടെത്തിയത്. ഈ നൂലുകള്‍ ഹെറോയിന്‍ അടങ്ങിയ ലായനിയില്‍ മുക്കുകയും അത് ഉണങ്ങിയ ശേഷം വലിയ കെട്ടുകളാക്കി ഇന്ത്യയിലേക്ക് കയറ്റി അയക്കുകയുമായിരുന്നു.

അഞ്ചുമാസം മുമ്പാണ് ഇറാനില്‍നിന്ന് നൂലുകളുമായി കണ്ടെയ്‌നര്‍ പീപാവാവ് തുറമുഖത്ത് എത്തിയത്. ഇതില്‍ സംശയം തോന്നിയ നാല് വലിയ ചാക്കുകളാണ് ഫൊറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയത്. പരിശോധനയില്‍ 395 കിലോ ഭാരമുള്ള ഈ ചാക്കുകളിലെ നൂലുകളില്‍ ഹെറോയിന്‍ സാന്നിധ്യം കണ്ടെത്തുകയായിരുന്നു. പരിശോധനയില്‍ പിടിക്കപ്പെടാതിരിക്കാന്‍ മറ്റു നൂലുകള്‍ക്കൊപ്പമാണ് ഇതും സൂക്ഷിച്ചിരുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് ഗുജറാത്തിലെ കണ്ട്‌ല തുറമുഖത്തുനിന്ന് 205 കിലോ ഹെറോയിനും ഡി.ആര്‍.ഐ. പിടിച്ചെടുത്തിരുന്നു. 56 കിലോ ഹെറോയിനുമായെത്തിയ ഒരു പാകിസ്താനി ബോട്ടും ഗുജറാത്ത് തീരത്ത് പിടിയിലായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മ്യാൻമറിലെ ബുദ്ധ വിഹാരത്തിന് നേരെ സൈനിക ആക്രമണം ; 14 പേർ കൊല്ലപ്പെട്ടു

0
നെയ്പിഡോ: മ്യാൻമറിലെ ബുദ്ധ വിഹാരത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു....

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...