കമിതാക്കളെ വിരട്ടി പണം കവരുന്ന രണ്ട് പോലീസുകാരെ അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

കോയമ്പത്തൂര്‍ : കമിതാക്കളെ വിരട്ടി പണം കവരുന്ന രണ്ട് പോലീസുകാരെ അറസ്റ്റ് ചെയ്തു. കോയമ്പത്തൂര്‍ ജില്ലയിലെ സൂലൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ രാജരാജന്‍, ആംഡ് റിസര്‍വ് പോലീസിലെ പോലീസുകാരന്‍ ജഗദീഷ് എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. ഗാന്ധിപുരം സ്വദേശിയായ യുവാവാണ് പരാതിക്കാരന്‍. ദിവസങ്ങള്‍ക്കുമുമ്പ് ഗാന്ധിപുരം സ്വദേശിയായ യുവാവ് സൂലൂരിലെ പൂന്തോട്ടത്തിന് സമീപം കാറിലിരുന്ന് യുവതിയുമായി സംസാരിക്കുകയായിരുന്നു. ഇതിനിടെ പോലീസ് യൂണിഫോമില്‍ സ്ഥലത്തെത്തിയ ഇരുവരും യുവാവിനെയും കൂടെയുണ്ടായിരുന്ന യുവതിയെയും ചോദ്യം ചെയ്ത് കമിതാക്കളാണെന്ന് ഉറപ്പിച്ചശേഷം ഒരുലക്ഷം രൂപ ആവശ്യപ്പെട്ടു. വ്യഭിചാര കേസില്‍പ്പെടുത്തുമെന്ന് ഭയപ്പെടുത്തി 10,000 രൂപ വാങ്ങിയെന്നാണ് പരാതി.

യുവാവ് പിന്നീട്, കരുമത്തംപട്ടി ഡിവൈഎസ്പി ആനന്ദ് ആരോഗ്യരാജിന് പരാതി നല്‍കി. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം സൂലൂര്‍ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ മാതയ്യന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സ്വന്തം സ്റ്റേഷനിലെ ഹെഡ്‌കോണ്‍സ്റ്റബിളാണ് പ്രതിയെന്ന് കണ്ടെത്തിയത്. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍, ഇരുവരും ചേര്‍ന്ന് മൂന്നുവര്‍ഷമായി സൂലൂരില്‍ തനിച്ചിരുന്ന് സംസാരിക്കുന്ന കമിതാക്കളെ നോട്ടമിടുകയും ഭീഷണിപ്പെടുത്തി പണം കവരുകയും ചെയ്തു വരുന്ന കാര്യം സമ്മതിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...