പ്രതിരോധം കടുപ്പിച്ച് ഹിസ്ബുള്ള ; ഗൾഫ് രാജ്യങ്ങൾക്ക് ഇറാന്റെ മുന്നറിയിപ്പ്

For full experience, Download our mobile application:
Get it on Google Play

ജറുസലേം: ഇസ്രയേലിനു നേർക്കു ലബനൻ അതിർത്തിയിൽ പ്രതിരോധം ശക്തമാക്കി ഹിസ്ബുള്ള . ഇസ്രയേൽ സൈന്യത്തിനു നേർക്കു റോക്കറ്റാക്രമണം നടത്തിയെന്നും, അതേതുടർന്നു അവർ കുറച്ച് ദൂരം പിന്മാറിയെന്നും ഹിസ്ബുള്ള കേന്ദ്രങ്ങൾ അവകാശപ്പെട്ടു. തുറമുഖ നഗരമായ ഹൈഫ ലക്ഷ്യമാക്കി 40 റോക്കറ്റുകൾ ഹിസ്ബുള്ള അയച്ചെന്നും അതിൽ ചിലത് അവിടെ പതിച്ചെന്നും ആറു പേർക്ക് പരുക്കേറ്റെന്നും ഇസ്രയേൽ സൈന്യം അറിയിച്ചു. അതേസമയം അതിർത്തിക്കു സമീപം ഉണ്ടായ റോക്കറ്റാക്രമണത്തിൽ 2 പേർ കൊല്ലപ്പെട്ടു. രണ്ടാഴ്ചയ്ക്കിടെ ലബനനിൽ 2100 ആളുകളാണ് ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇറാനെ ഇത്തരത്തിൽ ആക്രമിക്കുന്നതിന് ഇസ്രയേലിനു ഗൾഫ് രാജ്യങ്ങളുടെ വ്യോമപാത വിട്ടുകൊടുക്കരുതെന്നും അങ്ങനെ ചെയ്താൽ പ്രതികരണം രൂക്ഷമാകുമെന്നും ഇറാൻ ഗൾഫ് രാജ്യങ്ങളെ അറിയിച്ചു. ഇസ്രയേൽ–ഇറാൻ സംഘർഷത്തിൽ നിഷ്പക്ഷ സമീപനം സ്വീകരിക്കുമെന്ന നിലപാടിലാണ് ഗൾഫ് രാജ്യങ്ങൾ. ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറഖ്‌ചി കഴിഞ്ഞ ദിവസം സൗദി ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ പ്രതിനിധികളുമായി ഇതു സംബന്ധിച്ച ചർച്ച നടത്തി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾക്ക് ആഗോള വിപണി ലക്ഷ്യമിട്ട് വ്യവസായ വകുപ്പ് ‘കേരള ബ്രാൻഡ്’...

0
തിരുവനന്തപുരം: കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും ആഗോള വിപണിയിൽ മുൻഗണന ലഭ്യമാക്കുന്നതിനായുള്ള...

മന്ദമരുതി – വെച്ചൂച്ചിറ റോഡിന്റെ രണ്ടാം ഘട്ട ടാറിങ് അനിശ്ചിതത്വത്തിൽ : അപകട ഭീഷണിയായി...

0
റാന്നി : ബി.എം. & ബി.സി. നിലവാരത്തിൽ പുനർനിർമ്മിക്കുന്ന മന്ദമരുതി -...

പെയിന്റ് ബക്കറ്റിൽ കഞ്ചാവ് സൂക്ഷിച്ചു ; 16 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

0
കൊച്ചി: കൊച്ചിയിൽ പെയിന്റ് ബക്കറ്റിൽ ഒളിപ്പിച്ച നിലയിൽ 16 കിലോഗ്രാം...

വനിത കമ്മീഷന്‍റെ ദ്വിദിന ക്യാമ്പിനെ പരിഹസിച്ച് മന്ത്രി ബിന്ദു കൃഷ്ണ

0
ന്യൂഡൽഹി: ദേശീയ വനിതാ കമ്മീഷൻ രാജ്യത്തുള്ള വനിതാ സാമാജികർക്കായി സംഘടിപ്പിച്ച ദ്വിദിന...