മലപ്പുറത്ത് വിദ്യാർഥികൾക്കായി ഹൈടെക് ലഹരി കേന്ദ്രം ; 23കാരൻ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് ലഹരി കേന്ദ്രം, നടത്തിപ്പുകാരെ പിടികൂടി പോലീസ്. 685 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. തിരുനാവായ സ്വദേശി മുഹമ്മദ് ദിൽഷാദ് (23) അണ് പോലീസ് പിടിയിലായത്. മലപ്പുറം കുറ്റിപ്പുറം തങ്ങൾപ്പടി വാസുപടിയിലെ വാടക ക്വാർട്ടേഴ്സിലാണ് ലഹരി ഉപയോഗത്തിനും വിൽപ്പനയ്ക്കുമായി ആധുനിക സൗകര്യങ്ങളോടെ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. വെള്ളിയാഴ്ച വാസുപടിയിൽ നടന്ന അപകട സംഭവത്തെ തുടർന്നാണ് നാട്ടുകാരുടെ ശ്രദ്ധ ഈ കേന്ദ്രത്തിലേക്ക് തിരിഞ്ഞത്. അപകടസ്ഥലത്ത് അമിതവേഗത്തിൽ ബൈക്കിൽ എത്തിയ യുവാവിനെ പിന്തുടർന്ന നാട്ടുകാർക്ക് തോന്നിയ സംശയം പിന്നീട് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

പോലീസിന്റെ പരിശോധനയിൽ വാടകവീട് ലഹരി കേന്ദ്രമായി മാറ്റിയതായി കണ്ടെത്തി. പോലീസിനെ കണ്ടതോടെ സ്ഥലത്തുണ്ടായിരുന്ന യുവാവ് ഓടി രക്ഷപ്പെട്ടു. പുകവലിക്കാനുപയോഗിക്കുന്ന മൂന്ന് ഫർണസുകളും പോലീസ് കണ്ടെടുത്തു. മുറികളും ഭിത്തികളും പ്രത്യേക പേരിലാണ് സജ്ജീകരിച്ചിരുന്നത്. “സ്വർഗ്ഗം” എന്ന തരത്തിൽ ചിത്രീകരിച്ച മുറികളിൽ “ചാർലി”, “ബെർളിൻ”, “ചുവന്ന കണ്ണ്”, “വലിയ ചിരി”, “റൂഹിന് വിട”, “ടോക്സിക്” തുടങ്ങിയ കോഡ് പേരുകളും ഭീകര ചിത്രങ്ങളും വരച്ച നിലയിലായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇനി സന്നദ്ധപ്രവർത്തനവും ; പ്രവർത്തനരീതിയിൽ അടിമുടി മാറ്റംവരുത്താൻ യൂത്ത് കോൺഗ്രസ്

0
കൊല്ലം : സ്വന്തം മുന്നണി അധികാരത്തിൽ വരികയും സംസ്ഥാന പ്രസിഡന്റ് മന്ത്രിയാകുകയും...

വീണ ജോർജിനെ കെഎസ്‍യു പ്രവർത്തകർ ആക്രമിച്ചെന്ന കേസ്: പ്രത്യേക അന്വേഷണ സംഘത്തിന്റെ ആദ്യയോ​ഗം ഇന്ന്

0
കണ്ണൂർ: കണ്ണൂരിൽ വീണാ ജോർജിനെ കെഎസ്‍യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ പ്രത്യേക...

ഫ്ലൈഓവറുകളിൽ ഗതാഗത നിയന്ത്രണം ; ബെംഗളൂരു വിമാനത്താവള റോഡിൽ ഇരുചക്ര വാഹനങ്ങൾക്ക് വിലക്ക്

0
ബെംഗളൂരു : റോഡ് സുരക്ഷയും സുഗമമായ ഗതാഗതവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി ബെംഗളൂരുവിലെ...

ദേശീയപാതയിൽ അപകടം ; അജ്ഞാതൻ മരിച്ചു, റോഡിൽ കിടന്ന ശരീരത്തിലൂടെ വീണ്ടും മറ്റൊരു വാഹനം...

0
പട്ടിക്കാട് (തൃശ്ശൂർ) : മണ്ണുത്തി - വടക്കഞ്ചേരി ദേശീയപാതയിലെ വട്ടക്കല്ലിൽ അപകടത്തിൽ...