കൊച്ചിയില്‍ പെയ്ത മഴ ജനങ്ങളില്‍ ഭീതി പടര്‍ത്തുന്നു ; പഠനം നടത്തണം ആവശ്യം ഉന്നയിച്ച് ഹൈബി ഈഡന്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഇന്നലെ കൊച്ചിയില്‍ പെയ്ത മഴ ജനങ്ങളില്‍ ഭീതി പടര്‍ത്തുന്നുവെന്നും നിജസ്ഥിതി അറിയാന്‍ ദേശീയ ഏജന്‍സി പഠനം നടത്തണം എന്നും ആവശ്യപ്പെട്ട് ഹൈബി ഈഡന്‍ എം പി പാര്‍ലമെന്റില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. കൊച്ചിയില്‍ ഇന്നലെ പെയ്ത മഴയില്‍ നുരയും പതയും നിറഞ്ഞ വെള്ളം പെയ്തിറങ്ങിയത് പ്രദേശവാസികളില്‍ ഭീതി ഉയര്‍ത്തിയിരിക്കുകയാണെന്ന് നോട്ടിസില്‍ പറയുന്നു. മഴ വെള്ളത്തില്‍ ആസ്വാഭാവികമായ രീതിയില്‍ ആസിഡ് കലര്‍ന്നിട്ടുണ്ടോ എന്നത് ജനങ്ങളുടെ ഭീതിയുടെ തോത് വര്‍ദ്ധിപ്പിക്കുന്നു. ഇതിനെ സാധൂകരിക്കുന്ന ചില റിപ്പോര്‍ട്ടുകള്‍ സ്വകാര്യ വ്യക്തികള്‍ നടത്തിയ ലിറ്റ്മസ് ടെസ്റ്റ് പുറത്തു വിട്ടതിലൂടെ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

ഇത്തരമൊരു സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നേരിട്ട് സംഭവത്തെക്കുറിച്ച്‌ പഠിച്ച്‌ ഔദ്യോഗികമായ ഒരു പഠന റിപ്പോര്‍ട്ട് എത്രയും പെട്ടെന്ന് പുറത്തു വിടണം. ബ്രഹ്മപുരത്തെ തീപിടിത്തത്തിലെ പാരിസ്ഥിതിക ആഘാത പഠനം ഒരു ദേശീയ ഏജന്‍സിയെ കൊണ്ട് നടത്തിച്ച്‌ ആവശ്യമായ നടപടികള്‍ ഉടന്‍ കൈക്കൊള്ളണമെന്നും ഹൈബി ആവശ്യപ്പെട്ടു. എറണാകുളത്തെ സംഭവവികാസം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ ഭൗതികവും സാമ്പത്തികവുമായ സഹായങ്ങള്‍ എത്രയും പെട്ടെന്ന് നല്‍കണമെന്നും ഹൈബി പാര്‍ലമെന്റില്‍ കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. വിഷയത്തില്‍ ആരോഗ്യമന്ത്രിക്ക് നിവേദനവും സമര്‍പ്പിച്ചിരുന്നു.

കൊച്ചിയില്‍ പെയ്ത വേനല്‍ മഴയില്‍ ആസിഡ് സാന്നിധ്യമെന്ന് ശാസ്ത്ര എഴുത്തുകാരനായ രാജഗോപാല്‍ കമ്മത്ത് ഫെയ്സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു. ആസിഡ് സാന്നിധ്യം തെളിയിച്ചത് ലിറ്റ്മസ് ടെസ്റ്റിലൂടെയാണെന്നു വ്യക്തമാക്കി ചിത്രവും പോസ്റ്റ് ചെയ്തു. ബ്രഹ്മപുരം തീപിടിത്തത്തിനു ശേഷം പെയ്ത ആദ്യ മഴയായിരുന്നു ഇന്നലത്തേത്. കൊച്ചിയിലെ വായുവില്‍ രാസമലിനീകരണ തോത് ക്രമാതീതമായി വര്‍ധിച്ചെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതോടെ ഈ വര്‍ഷത്തെ വേനല്‍ മഴയില്‍ രാസപദാര്‍ഥങ്ങളുടെ അളവു കൂടുതലായിരിക്കുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം ആലപിച്ച് തിരുവനന്തപുരം കോർപ്പറേഷന്‍ ; കോഴിക്കോട് കോർപ്പറേഷനിൽ ചേരിതിരിവ്

0
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ വന്ദേ മാതരം ആലപിച്ചു. രാജ്യത്തെ...

ഭാരത് സേവക് സമാജ് ദേശീയ പുരസ്‌കാരം നഹാസ് പത്തനംതിട്ടയ്ക്ക്

0
പത്തനംതിട്ട : സാമൂഹിക സേവന-ജനക്ഷേമ പ്രവർത്തനങ്ങളിലെ മികവിനുള്ള അംഗീകാരമായി നഹാസ് പത്തനംതിട്ടയ്ക്ക്...

ഹരിപ്പാട് കണ്ടെയ്നർ ലോറി ഇടിച്ച് സ്കൂട്ടര്‍ യാത്രക്കാരനായ വ്യാപാരി മരിച്ചു

0
ഹരിപ്പാട്: ദേശീയപാതയിൽ താമല്ലാക്കൽ കെവി ജെട്ടി ജങ്ഷന് സമീപമുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ...

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഇന്ന് രാവിലേക്ക് 22 കാരറ്റ് ഒരു...