കൊച്ചി : കോവിഡ് മഹാമാരി നമ്മെ തകര്‍ത്തെറിയാന്‍ ശ്രമിക്കുകയാണ്. തോറ്റോടുവാനും കണ്മുന്നില്‍ ഒരാളെ തോല്‍വിക്ക് വിട്ട് കൊടുക്കാനും നമുക്ക് സാധിക്കില്ല. പലവിധ അസുഖങ്ങള്‍ മൂലം കഷ്ടതയനുഭവിക്കുന്നവര്‍ നമുക്ക് ഇടയിലുണ്ട്. സ്ഥിരമായി മരുന്ന് കഴിക്കുന്നവര്‍. അവര്‍ക്ക് കോവിഡ് പോസിറ്റീവായാലോ അവരുടെ കുടുംബത്തില്‍ ആര്‍ക്കെങ്കിലും പോസിറ്റീവ് ആയാലോ എന്തായിരിക്കും അവസ്ഥ. ചിന്തിച്ചിട്ടുണ്ടോ? ഇത്തരക്കാര്‍ക്ക് തണലേകുകയാണ് ഹൈബി ഈഡന്‍ എംപി.
എറണാകുളം പാര്‍ലമെന്റ് മണ്ഡലത്തില്‍ കോവിഡ് പോസിറ്റീവായുഉള്ള കുടുംബങ്ങളിലുള്ള, സ്ഥിരമായി മരുന്ന് കഴിക്കുന്നവര്‍, സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെങ്കില്‍ 0484 3503177 എന്ന നമ്പറില്‍ ഹൈബി ഈഡന്‍ എംപിയുടെ നേതൃത്വത്തിലുള്ള ഒരുക്കിയിരിക്കുന്ന കോവിഡ് ഹെല്‍പ് ഡെസ്‌ക്കില്‍ വിളിക്കാവുന്നതാണ് . 24 മണിക്കൂറിനുള്ളില്‍ നിങ്ങള്‍ക്കാവശ്യമായ മരുന്ന് നിങ്ങളുടെ വീട്ടിലെത്തും. തികച്ചും സൗജന്യമായി.