Wednesday, July 2, 2025 7:54 am

വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഒരു വിധത്തിലുമുള്ള നീക്കുപോക്കുകളും ഉണ്ടാകില്ല : ഹൈദരലി ശിഹാബ് തങ്ങള്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : മുഖ്യമന്ത്രി പിണറായി വിജയന്‍ ഏകാധിപതിയാണെന്നും ഏകാധിപത്യ ഭരണത്തിന് ജനം തെരഞ്ഞെടുപ്പിലൂടെ മറുപടി നല്‍കുമെന്നും മുസ്ലിം ലീഗ് അദ്ധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മുഖ്യമന്ത്രിയെ ഇത്തരത്തില്‍ വിമര്‍ശിച്ചത്. ഇടതുപക്ഷ ഭരണം തകിടം മറിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു. ഈ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഒരു വിധത്തിലുമുള്ള നീക്കുപോക്കുകളും ഉണ്ടാകുകയില്ലെന്നും പാണക്കാട് തങ്ങള്‍ വ്യക്തമാക്കി.

സമസ്തയും ലീഗും തമ്മില്‍ യാതൊരു അഭിപ്രായ വ്യത്യാസങ്ങളും  ഇല്ല. ലീഗ് യുഡിഎഫിലെ പ്രബല കക്ഷി തന്നെയാണ്. ഏതെങ്കിലും ചില പ്രവര്‍ത്തകരുടെ അഭിപ്രായം സമസ്തയുടെ അഭിപ്രായമായി കണക്കാക്കേണ്ടതില്ല. അര്‍ഹമായ സീറ്റ് എന്തായാലും തങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്. എന്‍ഡിഎയിലേക്കുള്ള ലീഗിന്റെ പ്രവേശനം ഒരു കാലത്തും നടക്കില്ല. ഇടതുപക്ഷവുമായി ചേരേണ്ട സ്ഥിതി വന്നാല്‍ അത് പിന്നീട് ആലോചിക്കും. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

അതേസമയം മുസ്ലിം ലീഗിന്റെ അംഗ സംഖ്യ അനുസരിച്ച്‌ മന്ത്രിസ്ഥാനം ആവശ്യപ്പെടാനാണ് ലീഗ് നേതൃത്വം കണക്കുകൂട്ടുന്നത്. ഉപമുഖ്യമന്ത്രി സ്ഥാനമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പിന്നീട് തീരുമാനമെടുക്കുമെന്നും ലീഗ് നേതൃത്വം വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ മതേതര ശക്തി വീണ്ടും വര്‍ധിപ്പിക്കേണ്ടതുണ്ടെന്ന് പാണക്കാട് സാദിഖലി തങ്ങള്‍ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ലീഗിന് യാതൊരുവിധ നഷ്ടവും ഉണ്ടായിട്ടില്ലെന്നും കോണ്‍ഗ്രസിന് അകത്തുള്ള പ്രശ്‌നത്തിന് മദ്ധ്യസ്ഥ ചര്‍ച്ചകള്‍ നടത്താറുള്ളതും ലീഗാണെന്നും അദ്ദേഹം പറയുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അനധികൃത കുടിയേറ്റത്തിന്റെ പേരില്‍ കേന്ദ്രം നടപടി കടുപ്പിക്കുന്നതായി റിപ്പോര്‍ട്ട്

0
അഹമ്മദാബാദ് : പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ അനധികൃത കുടിയേറ്റത്തിന്റെ പേരില്‍ കേന്ദ്രം...

അപകടം നടന്ന് രണ്ട് മാസമായിട്ടും കോഴിക്കോട് മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗം തുറന്നു പ്രവര്‍ത്തിക്കാന്‍...

0
കോഴിക്കോട് : മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തിലുണ്ടായ തീപിടുത്തത്തിന് ഇന്നേക്ക് രണ്ടുമാസം. ...

തൃ​ശൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ടോ​ക്ക​ൺ സം​വി​ധാ​നം അ​ടി​ച്ചു​ത​ക​ർ​ത്തു

0
തൃ​ശൂ​ർ: ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ഒ​പി ടി​ക്ക​റ്റെ​ടു​ക്കു​ന്ന​തി​നാ​യു​ള്ള ടോ​ക്ക​ൺ സം​വി​ധാ​നം അ​ടി​ച്ചു​ത​ക​ർ​ത്തു. മാ​ന​സി​ക​നി​ല...

കുവൈറ്റിൽ ശക്തമായ പൊടിക്കാറ്റും കനത്ത ചൂടും അനുഭവപ്പെടും

0
കുവൈറ്റ്‌ സിറ്റി : കുവൈറ്റിൽ വെള്ളിയാഴ്ച വരെ ശക്തമായ പൊടിക്കാറ്റും കനത്ത...