ഏത് സർവേ പ്രവചിച്ചാലും എൽ.ഡി.എഫിന് ജനം വോട്ട് ചെയ്യില്ല : ചാണ്ടി ഉമ്മൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എൽ.ഡി.എഫിന് തുടർഭരണമാണെന്ന് ഏത് സർവേ പ്രവചിച്ചാലും വിശ്വാസികളെ ചവിട്ട് മെതിച്ച സർക്കാരിന് ജനം വോട്ട് ചെയ്യില്ലെന്ന് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ചാണ്ടി ഉമ്മൻ പറഞ്ഞു. പാറശാലയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി അൻസജിത റസിലിന്റെ പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനത്തിന് വേണ്ടാത്ത സർക്കാർ എങ്ങനെ അധികാരത്തിലെത്തും. ജനങ്ങളെ തെറ്റിധരിപ്പിക്കാൻ സർക്കാർ സ്വാധീനം ഉപയോഗിച്ച് വ്യാജ സർവേകൾ പടച്ചുവിടുകയാണ്. അയ്യപ്പഭക്കതരുടെയും മക്കളുടെയും കണ്ണീർ സന്നിധാനത്തും നാടെങ്ങും വീണിട്ടുണ്ടെങ്കിൽ അതിന് ജനം മറുപടി നൽകും. യുവജനങ്ങളുടെ പ്രയാസങ്ങൾ കേൾക്കാൻ പോലും മനസുകാണിക്കാതെ ആട്ടിപായിച്ച സർക്കാരിന് എന്ത് അടിസ്ഥാനത്തിലാണ് തുടർഭരണം ലഭിക്കുന്നത്. പഠിച്ച് പാസായി റാങ്ക് ലിസ്റ്റിൽ ഇടംനേടിയിട്ടും ജോലിയ്ക്ക് വേണ്ടി ചെറുപ്പക്കാർ മുട്ടിൽ ഇഴഞ്ഞിട്ടും കണ്ണുതുറക്കാത്ത പിണറായി വിജയനും കൂട്ടരും മേയ് രണ്ടിന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ യുവജനങ്ങളുടെ ശക്തി തിരിച്ചറിയും.

തലസ്ഥാനത്തിന് യു.ഡി.എഫ് സർക്കാർ അനുവദിച്ച മെട്രോയും വിഴിഞ്ഞം തുറമുഖപദ്ധതിയും യഥാർത്ഥ്യമാകാത്തത് ഇടതുസർക്കാരിന്റെ പിടിപ്പുകേടിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ രാവിലെ നേമത്ത് കെ.മുരളീധരന് വേണ്ടി ഭവനസന്ദർശനം നടത്തിയ ശേഷമാണ് ചാണ്ടി ഉമ്മൻ പാറശാലയിലെത്തിയത്. തുടർന്ന് കഴക്കൂട്ടത്ത് എസ്.എസ്.ലാലിനൊപ്പം വാഹനറാലിയിൽ പങ്കെടുത്തു. കോവളത്ത് എം.വിൻസെന്റിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയും അദ്ദേഹം ഉദ്ഘാടനം ചെയ്തു. തലസ്ഥാത്തെ പരിപാടിയ്ക്ക് ശേഷം കൊല്ലത്ത് എത്തിയ അദ്ദേഹം കുണ്ടറയിൽ കുടുംബസംഗമത്തിലും പൊതുയോഗത്തിലും പങ്കെടുത്തു. രാത്രി കോട്ടയം കുറിച്ചിയിലെ കുടുംബസംഗമത്തിലും ചാണ്ടി ഉമ്മൻ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
റേഷന്‍ കട അവധി നബിദിനമായ ഓഗസ്റ്റ് 25 ന് റേഷന്‍ കടകള്‍ നിയന്ത്രിത...

കഠിനാധ്വാനത്തിന് പിന്നിലെ സന്തോഷം പങ്കുവെച്ച് സ്വിഗ്ഗി ഡെലിവറി ബോയ്; പ്രിയപ്പെട്ടവർക്ക് സമ്മാനം നൽകിയുള്ള വീഡിയോ...

0
ബംഗാൾ: ഭക്ഷണ വിതരണം നടത്തി കഷ്ടപ്പെട്ട് സമ്പാദിച്ച പണം കൊണ്ട് കുടുംബത്തിന്...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...

ആറന്മുളയ്ക്ക് അബിൻ വർക്കി എം.എൽ.എയുടെ ഓണസമ്മാനം : 6000 കിറ്റുകൾ വിതരണം ചെയ്തു

0
പത്തനംതിട്ട : പ്രളയബാധിതർക്ക് കൈത്താങ്ങുമായി ആറന്മുള എം.എൽ.എ അഡ്വ.അബിൻ വർക്കി കോടിയാട്ട്‌....