മുഖ്യമന്ത്രിയാര്? സസ്പെൻസിന് വിരാമമിട്ട് ഹൈക്കമാൻഡ് പ്രതിനിധികൾ ചാർട്ടേഡ് വിമാനത്തിൽ കേരളത്തിലേക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളം ഉറ്റുനോക്കുന്ന മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ഇനി മണിക്കൂറുകൾ മാത്രം. കോൺഗ്രസ് ഹൈക്കമാൻഡ് നിശ്ചയിച്ച മുഖ്യമന്ത്രിയുടെ പേരുവിവരങ്ങളുമായി പ്രത്യേക ചാർട്ടേഡ് വിമാനം വൈകുന്നേരം നാലുമണിക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തും. ഡൽഹിയിൽ നിന്ന് എത്തുന്ന ഈ വിമാനത്തിൽ എഐസിസി നിരീക്ഷകരായ മുകുൾ വാസ്നിക്, അജയ് മാക്കൻ, ദീപ ദാസ് മുൻഷി എന്നിവരാണുള്ളത്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായുള്ള എംഎൽഎമാരുടെ അഭിപ്രായങ്ങൾ ശേഖരിച്ച് ഡൽഹിക്ക് പോയ നിരീക്ഷകർ, ഹൈക്കമാൻഡിന്റെ അന്തിമ തീരുമാനവുമായാണ് മടങ്ങിയെത്തുന്നത്. ഈ വിമാനത്തിൽ കെ.സി. വേണുഗോപാലും ഉണ്ടോ എന്ന കാര്യത്തിൽ അഭ്യൂഹങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

നിരീക്ഷകർ എത്തിയതിനുശേഷം മാത്രമായിരിക്കും സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് കോൺഗ്രസ് നേതൃത്വം ഗവർണറെ കാണാൻ രാജ്ഭവനിലേക്ക് പോകുന്നത്. ഇതിനായുള്ള ഒരുക്കങ്ങൾ കോൺഗ്രസ് പാളയത്തിൽ അതിവേഗം പുരോഗമിക്കുകയാണ്. കേരളത്തിലെ കോൺഗ്രസിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ ആകാംക്ഷയും സസ്പെൻസും നിറഞ്ഞ ഒരു മുഖ്യമന്ത്രി തിരഞ്ഞെടുപ്പാണ് ഇത്തവണ നടക്കുന്നത്. 2001-ൽ എ.കെ. ആന്റണിയെയും 2011-ൽ ഉമ്മൻചാണ്ടിയെയും മുഖ്യമന്ത്രിമാരായി തിരഞ്ഞെടുത്തപ്പോൾ ഇത്രയധികം തർക്കങ്ങളോ അനിശ്ചിതത്വമോ ഉണ്ടായിരുന്നില്ലെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മിസ് വേൾഡ് 2026 കിരീടം ചൂടി ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ ജൊഹെയ്റി മോള

0
ഹനോയ്: മിസ് വേൾഡ് കിരീടം ചൂടി ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ ജൊഹെയ്റി മോള....

കാസർകോട് റാണിപുരത്ത് റോപ് വേയിൽനിന്ന് വീണ് ഓപ്പറേറ്റർ മരിച്ചു

0
കാസർകോട് : റാണിപുരത്ത് റോപ് വേയിൽനിന്ന് വീണ് ഓപ്പറേറ്റർ മരിച്ചു. ചാമുണ്ടിക്കുന്ന്...

തിരിച്ചടിച്ച് അമേരിക്ക ; ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ ആക്രമിച്ചു

0
വാഷിങ്ടൺ/ടെഹ്റാൻ: ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ ആക്രമിച്ചതായി അമേരിക്ക. ഐആർജിസിയുടെ എണ്ണക്കപ്പലുകളായ എം/ടി...

കയ്പമം​ഗലം അപകടം : സംസ്ഥാന സർക്കാരിന്റെ വീഴ്ച മറച്ചുവെക്കാൻ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു : രാജീവ്...

0
തിരുവനന്തപുരം: തൃശ്ശൂർ കയ്പമം​ഗലത്തെ ദാരുണമായ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന്റെ വീഴ്ചകൾ...