കൊച്ചി : വി.കെ ഇബ്രാഹിം കുഞ്ഞിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. സംഘടനാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാമെങ്കില്‍ ജയിലില്‍ പോകാനും തയ്യാറാകണമെന്നാണ് കോടതി പറഞ്ഞത്. ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു കോടതിയുടെ രൂക്ഷ വിമർശനം.
നേരത്തെ ഇബ്രാഹിം കുഞ്ഞ് ജാമ്യാപേക്ഷയുമായി കോടതിയുടെ മുമ്പാകെ എത്തിയപ്പോള്‍ ജയിലില്‍ പോയ ശേഷം ജാമ്യാപേക്ഷ പരിഗണിക്കാമെന്നായിരുന്നു കോടതി പറഞ്ഞത്. ഇക്കാര്യത്തിലാണ് ഇളവുതേടി അദ്ദേഹം കോടതിയെ വീണ്ടും സമീപിച്ചത്. തുടര്‍ന്ന് കോടതി ഇതില്‍ സര്‍ക്കാരിന്റെ വിശദീകരണം തേടുകയായിരുന്നു. അതേസമയം മുസ്ലിം എജ്യുക്കേഷണല്‍ സൊസൈറ്റിയുടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന അപേക്ഷ വിജിലൻസ് കോടതിയിൽ ഇബ്രാഹിം കുഞ്ഞ് സമർപ്പിച്ചിരുന്നു.
തുടർന്ന് ഇബ്രാഹിം കുഞ്ഞ് മത്സരിക്കുന്ന കാര്യം കോടതിയിൽ ചൂണ്ടിക്കാട്ടി. മാത്രമല്ല ജാമ്യാപേക്ഷയിൽ അനാരോഗ്യകാരണങ്ങൾ നിരത്തിയതും സർക്കാർ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. അപ്പോഴായിരുന്നു കോടതിയുടെ രൂക്ഷ വിമര്‍ശനം. “സംഘടനാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാമെങ്കില്‍ ജയിലില്‍ പോകാനും മുന്‍ മന്ത്രി തയ്യാറാകണം. ഇത്തരം കാര്യങ്ങളുമായി കോടതിയുടെ മുമ്പില്‍ വരരുത്. പസ്പര വിരുദ്ധമായ കാര്യങ്ങളാണ് ജാമ്യാപേക്ഷയില്‍ ഇബ്രാഹിം കുഞ്ഞ് ചൂണ്ടിക്കാട്ടിയത്”, തുടങ്ങിയ കാര്യങ്ങൾ കോടതി വ്യക്തമാക്കി. ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ വെള്ളിയാഴ്ച വീണ്ടും കോടതി പരിഗണിക്കും.