വി.കെ ഇബ്രാഹിം കുഞ്ഞിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വി.കെ ഇബ്രാഹിം കുഞ്ഞിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. സംഘടനാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാമെങ്കില്‍ ജയിലില്‍ പോകാനും തയ്യാറാകണമെന്നാണ് കോടതി പറഞ്ഞത്. ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു കോടതിയുടെ രൂക്ഷ വിമർശനം.

നേരത്തെ ഇബ്രാഹിം കുഞ്ഞ് ജാമ്യാപേക്ഷയുമായി കോടതിയുടെ മുമ്പാകെ എത്തിയപ്പോള്‍ ജയിലില്‍ പോയ ശേഷം ജാമ്യാപേക്ഷ പരിഗണിക്കാമെന്നായിരുന്നു കോടതി പറഞ്ഞത്. ഇക്കാര്യത്തിലാണ് ഇളവുതേടി അദ്ദേഹം കോടതിയെ വീണ്ടും സമീപിച്ചത്. തുടര്‍ന്ന്‌ കോടതി ഇതില്‍ സര്‍ക്കാരിന്റെ വിശദീകരണം തേടുകയായിരുന്നു. അതേസമയം മുസ്ലിം എജ്യുക്കേഷണല്‍ സൊസൈറ്റിയുടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന അപേക്ഷ വിജിലൻസ് കോടതിയിൽ ഇബ്രാഹിം കുഞ്ഞ് സമർപ്പിച്ചിരുന്നു.

തുടർന്ന് ഇബ്രാഹിം കുഞ്ഞ് മത്സരിക്കുന്ന കാര്യം കോടതിയിൽ ചൂണ്ടിക്കാട്ടി. മാത്രമല്ല ജാമ്യാപേക്ഷയിൽ അനാരോഗ്യകാരണങ്ങൾ നിരത്തിയതും സർക്കാർ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. അപ്പോഴായിരുന്നു കോടതിയുടെ രൂക്ഷ വിമര്‍ശനം. “സംഘടനാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാമെങ്കില്‍ ജയിലില്‍ പോകാനും മുന്‍ മന്ത്രി തയ്യാറാകണം. ഇത്തരം കാര്യങ്ങളുമായി കോടതിയുടെ മുമ്പില്‍ വരരുത്. പസ്പര വിരുദ്ധമായ കാര്യങ്ങളാണ് ജാമ്യാപേക്ഷയില്‍ ഇബ്രാഹിം കുഞ്ഞ് ചൂണ്ടിക്കാട്ടിയത്”, തുടങ്ങിയ കാര്യങ്ങൾ കോടതി വ്യക്തമാക്കി. ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ വെള്ളിയാഴ്ച വീണ്ടും കോടതി പരിഗണിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...