പുനർവിചാരണ പോര ; സിബിഐ അന്വേഷണം വേണം : വാളയാറിലെ അമ്മ

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : വാളയാര്‍ കേസില്‍ സിബി​ഐ അന്വേഷണം വേണമെന്നും ഹൈക്കോടതി മേല്‍നോട്ടം വഹിക്കണമെന്നും വാളയാര്‍ കുട്ടികളുടെ അമ്മ. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം. പുനരന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുമെന്ന് വാളയാര്‍ നീതി സമരസമിതി വ്യക്തമാക്കി. രണ്ടാമത്തെ കുട്ടിയുടെ മരണം ആത്മഹത്യയാണെന്ന അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍ ശരിയല്ലെന്ന് മുന്‍ സ്പെഷല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ ജലജമാധവന്‍  പറഞ്ഞു.

വിചാരണക്കിടെ സര്‍ക്കാര്‍ പ്രോസിക്യൂട്ടര്‍മാരെ മാറ്റിയത് വീഴ്ചയാണ്. നിലവിലുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ വീണ്ടും വിചാരണ നടത്തിയാല്‍ പ്രതികള്‍ ശിക്ഷിക്കപ്പെടില്ല. അതിനാല്‍ പുനരന്വേഷണം വേണമെന്നാണ് വാളയാര്‍ നീതിസമരസമിതിയുടെ നിലപാട്. സുപ്രീംകോടതിയെ സമീപിക്കും. അതേസമയം ഹൈക്കോടതി വിധിക്കെതിരെ പ്രതികള്‍ അപ്പീല്‍ പോകാനുള്ള സാധ്യതയുമുണ്ട്.

അതെ സമയം വാളയാർ കേസിലെ ഹൈക്കോടതി വിധി സർക്കാരിന് പ്രചോദനം നൽകുന്നതാണെന്ന് നിയമമന്ത്രി എ.കെ ബാലൻ പറഞ്ഞു. ക്രിമിനൽ നീതിന്യായ ചരിത്രത്തിലെ അപൂർവ വിധിയാണിതെന്നും മന്ത്രി പറഞ്ഞു. കുറ്റമറ്റ രീതിയിൽ പുനർവിചാരണയും തുരന്വേഷണവും നടത്താനുള്ള എല്ലാ സാഹചര്യവും സർക്കാർ സൃഷ്ടിക്കുമെന്നും അദ്ദേഹം അറിയിച്ചു

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...