തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സർക്കാർ ഡോക്ടർക്ക് ഹൈക്കോടതിയുടെ അനുമതി

For full experience, Download our mobile application:
Get it on Google Play

രാജസ്ഥാൻ : നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സർക്കാർ ഡോക്ടർക്ക് ഹൈക്കോടതിയുടെ അനുമതി. രാജസ്ഥാനിൽ നിന്നുള്ള ഒരു ഡോക്ടറാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജിക്കാരന് തെരഞ്ഞെടുപ്പിൽ മത്സരിക്കാമെന്നും തോറ്റാൽ വീണ്ടും ജോലിയിൽ പ്രവേശിക്കണമെന്നും കോടതി നിർദ്ദേശിച്ചു. നവംബർ 25 നാണ് രാജസ്ഥാനിലെ നിയമസഭാ തെരഞ്ഞെടുപ്പ്. 43 കാരനായ സർക്കാർ ഡോക്ടർ ദീപക് ഗോഘ്രയാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുമതി തേടി ഹൈക്കോടതിയെ സമീപിച്ചത്. ഭാരതീയ ട്രൈബൽ പാർട്ടിയുടെ (ബിടിപി) സംസ്ഥാന പ്രസിഡന്റ് വേലാറാം ഘോഗ്രയുടെ മകനാണ് അദ്ദേഹം. ബിടിപി ടിക്കറ്റിൽ ദുംഗർപൂർ മണ്ഡലത്തിൽ നിന്നാണ് ദീപക് ജനവിധി തേടുക. ഒക്ടോബർ 20 നാണ് ദീപക് ഗോഘ്രയ്ക്ക് അനുകൂലമായ വിധി ജോധ്പൂർ ബെഞ്ചിലെ ജസ്റ്റിസ് പുഷ്പേന്ദ്ര സിംഗ് ഭാട്ടി പുറപ്പെടുവിച്ചത്.

രാജസ്ഥാൻ തെരഞ്ഞെടുപ്പിൽ ദീപക് ഗോഘ്രയ്ക്ക് മത്സരിക്കാം. ഇതിനായി മെഡിക്കൽ ഓഫീസർ സ്ഥാനത്ത് നിന്ന് ഹരജിക്കാരനെ ഒഴിവാക്കാൻ നിർദ്ദേശിക്കാവുന്നതാണ്. തെരഞ്ഞെടുപ്പിൽ തോറ്റാൽ ഹർജിക്കാരൻ വീണ്ടും മെഡിക്കൽ ഓഫീസർ തസ്തികയിൽ ജോലി തുടരണമെന്നും നിർദ്ദേശിക്കുന്നു-ഒക്ടോബർ 20-ലെ ഉത്തരവിൽ ജസ്റ്റിസ് പുഷ്പേന്ദ്ര സിംഗ് ഭാട്ടി പറയുന്നു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു സർക്കാർ ഡോക്ടർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനും തോറ്റാൽ വീണ്ടും ഡ്യൂട്ടിയിൽ പ്രവേശിക്കാനും ഹൈക്കോടതി അനുമതി നൽകുന്നതെന്ന് ഘോഗ്ര പ്രതികരിച്ചു. താൻ 10 വർഷമായി ദുംഗർപൂരിൽ നിയമിതനാണെന്നും പ്രദേശവാസികൾക്ക് തന്നെ നന്നായി അറിയാമെന്നും തെരഞ്ഞെടുപ്പിൽ ജയിക്കുമെന്ന് ആത്മവിശ്വാസം ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിജയ് – സംഗീത വിവാഹ മോചന ഹർജി ഇന്ന് കോടതി പരിഗണിക്കും

0
ചെങ്കൽപ്പെട്ട് : നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ്യുടെ വിവാഹ മോചന ഹർജി...

സംസ്ഥാനത്ത് സ്വർണ വിലയില്‍ വ‍ർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. പവന് 1800 രൂപയാണ് ഇന്ന്...

സ്ത്രീകൾക്ക് മാത്രം സൗജന്യ യാത്ര അനുവദിച്ചതിൽ പ്രതിഷേധിക്കുന്ന മെൻസ് അസോസിയേഷന് മറുപടിയുമായി മുഖ്യമന്ത്രി

0
തിരുവനന്തപുരം: സ്ത്രീകൾക്ക് മാത്രം സൗജന്യ യാത്ര അനുവദിച്ചതിൽ പ്രതിഷേധിക്കുന്ന മെൻസ് അസോസിയേഷന്...

പത്തനംതിട്ടയിൽ ടാപ്പിംഗ് തൊഴിലാളിയായ മധ്യവയസ്‌കനെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

0
പത്തനംതിട്ട : മധ്യവയസ്‌ക്കനെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട...