കൊച്ചി : ഡിജിറ്റൽ രേഖകൾ സൂക്ഷിക്കുന്നത് സംബന്ധിച്ച് ഹൈക്കോടതി സർക്കുലർ പുറപ്പെടുവിച്ചു. നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവായ ഡിജിറ്റൽ രേഖകൾ ചോർന്നതുമായി ബന്ധപ്പെട്ട ഹർജിയിൽ സർക്കാർ ഉപഹർജി സമർപ്പിച്ചിരുന്നു. ഡിജിറ്റൽ രേഖകൾ സൂക്ഷിക്കുന്നത് സംബന്ധിച്ച് സർക്കുലർ ഇറക്കണമെന്നായിരുന്നു സർക്കാരിന്റെ ഉപഹർജി. സർക്കുലർ പുറപ്പെടുവിച്ചതായി ഹൈക്കോടതി രജിസ്റ്റാർ ഇന്ന് കോടതിയെ അറിയിച്ചു. ഇക്കാര്യം കോടതി രേഖപ്പെടുത്തി. നടിയുടെ ഹർജി നാളെ പരിഗണിക്കാൻ മാറ്റി. ലൈംഗിക കുറ്റകൃത്യങ്ങളിന്മേലുള്ള ഡിജിറ്റൽ തെളിവുകൾ സംബന്ധിച്ച സർക്കുലർ പുറത്തിറക്കിയതിന് പിന്നാലെ സർക്കാരിന്റെ ഉപഹർജിയിലെ നടപടികൾ ഹൈക്കോടതി അവസാനിപ്പിച്ചു. സ്വമേധയാ വിഷയത്തിൽ ഇടപെടുന്നുണ്ടെന്ന് സിംഗിൾ ബഞ്ച് വിശദീകരിച്ചു. ഡിജിറ്റൽ തെളിവുകൾ സംബന്ധിച്ച ഹൈക്കോടതി ഉത്തരവ് ജില്ലാ ജഡ്ജിമാർ, പോലീസ് മേധാവി എന്നിവർക്ക് കൈമാറിയതായി രജിസ്ട്രാർ വ്യക്തമാക്കി. മാർഗ്ഗ നിർദേശങ്ങൾ നടപ്പാക്കാൻ എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും കർശന നിർദേശം നൽകിയതായി സർക്കാരും അറിയിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1