ഭർത്തൃവീടുകൾ അപകടകരമായ വാസസ്ഥലമായി മാറിയെന്ന് ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കർശന നിയമങ്ങൾ നിലനിൽക്കുമ്പോഴും ഭർത്തൃവീടുകൾ സ്ത്രീകളെ സംബന്ധിച്ച് ഏറ്റവും അപകടകരമായ വാസസ്ഥലമായി മാറുകയാണെന്ന് ഹൈക്കോടതി. ഇത് എന്നത്തേക്കുമായി അവസാനിപ്പിക്കണമെന്നും ജസ്റ്റിസ് വി. ഷെർസി അഭിപ്രായപ്പെട്ടു. സ്ത്രീധനത്തിനായി ഭാര്യയെയും ഭാര്യാപിതാവിനെയുമടക്കം മർദിച്ച യുവഡോക്ടർ തിരുവനന്തപുരം വട്ടപ്പാറ കണ്ണംകുഴി ആർ.വി. സദനത്തിൽ ഡോക്ടർ സിജോ രാജനും ബന്ധുക്കളും നൽകിയ മുൻകൂർ ജാമ്യഹർജി തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ പരാമർശങ്ങൾ.

ശാരീരികവും മാനസികവുമായി സ്ത്രീകൾ പീഡിപ്പിക്കപ്പെടുകയാണ്. ഭർത്താവിന്റെയും ബന്ധുക്കളുടെയും പേരിൽ ഒട്ടേറെ കേസുകൾ രജിസ്റ്റർ ചെയ്യുമ്പോഴും ഇതിന് കുറവുണ്ടാകുന്നില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. ഡോക്ടർ സിജോ രാജൻ, പിതാവ് സി. രാജൻ, മാതാവ് വസന്ത രാജൻ, സഹോദരൻ റിജോ രാജൻ എന്നിവരാണ് കോടതിയെ സമീപിച്ചത്. സിജോയുടെ ഡോക്ടറായ ഭാര്യയെയും ഭാര്യയുടെ അച്ഛനെയും സഹോദരനെയുമടക്കം മർദിച്ചതിനെതിരേ എടുത്ത കേസിലാണ് ജാമ്യം തേടിയത്.

ഭാര്യയുടെ പേരിൽ വീട്ടുകാർ നൽകിയ രണ്ടേക്കർ സ്ഥലം സ്വന്തംപേരിൽ നൽകണമെന്നാവശ്യപ്പെട്ടായിരുന്നു ഉപദ്രവം. കഴിഞ്ഞവർഷം സെപ്റ്റംബറിലായിരുന്നു ഇരുവരുടെയും വിവാഹം. ഭർത്തൃവീട്ടിലെ പീഡനം കാരണം കഴിഞ്ഞ ഏപ്രിൽ 14-ന് സ്വന്തം വീട്ടിലേക്കു പോന്നു. മകളെ കൂട്ടിക്കൊണ്ടുപോകാൻ എത്തിയപ്പോഴാണ് യുവതിയുടെ അച്ഛനെയെയും സഹോദരനെയും ഭർത്തൃവീട്ടുകാർ മർദിച്ചത്. സർക്കാർ സർവീസിൽ ഡോക്ടറാണ് സിജോ. അടുത്തിടെയാണ് സർവീസിൽ പ്രവേശിച്ചത്. കോവിഡ് ഡ്യൂട്ടിയിലാണെന്നും അതിനാൽ മുൻകൂർജാമ്യം അനുവദിക്കണമെന്നുമായിരുന്നു ആവശ്യം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...