ഡ്യൂട്ടി സമയത്തെ സംഘടനാ പ്രവർത്തനം ചോദ്യം ചെയ്ത വ്ലോഗറെ മർദ്ദിച്ച വനപാലകർക്ക് ഹൈക്കോടതി നോട്ടീസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സർക്കാർ ഉദ്യോഗസ്ഥരുടെ സേവനം 24 മണിക്കൂറും സർക്കാരിന് മാത്രം അവകാശപ്പെട്ടിരിക്കെ ജോലിക്ക് ഹാജരായി ഒപ്പിട്ടു സംഘടനാ പ്രവർത്തനത്തിനു പോയ വനപാലകരെ ചോദ്യം ചെയ്തതിൻ്റെ പേരിൽ വ്ലോഗറെ മർദ്ദിച്ച വനപാലകർക്ക് ഹൈക്കോടതി നോട്ടീസ് നൽകി. ഇക്കഴിഞ്ഞ മാസം 13 ന് നൂറോളം ഫോറസ്റ്റ് ഉദ്യോഗസ്ഥർ ജനറൽ ഡയറിയിൽ രാവിലെ 8 മണിക്ക് അവരുടെ ഹാജർ ഒപ്പിട്ട് സംഘടനാ സമ്മേളനത്തിൽ ഹാജരായതാണ് മില്ലുകാരൻ എന്ന വ്ലോഗർ ചോദ്യം ചെയ്തത്. ഫോറസ്റ്റ് ഉദ്യോഗസ്ഥർ ജനറൽ ഡയറിയിൽ ഹാജർ രേഖപ്പെടുത്തിയാൽ ജോലിയിലോ അല്ലെങ്കിൽ ജോലിസ്ഥലത്തോ ഉണ്ടാവണം. ഇതിനു വിപരീതമായി നൂറോളം ഉദ്യോഗസ്ഥരാണ് ഡ്യൂട്ടിയിൽ പത്തനംതിട്ട – മൈലപ്രയിലെ സമ്മേളനത്തിനെത്തിയത്. നേതാക്കളോട് ഇതേപ്പറ്റി ചോദിച്ച വ്ലോഗറെ സംഘടനാ നേതാക്കൾ വളഞ്ഞുവച്ച് ആക്രമിക്കുകയായിരുന്നു.

ആക്രമണത്തിൽ പരിക്കേറ്റ വ്ലോഗർ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയശേഷം പോലീസിൽ പരാതി നൽകിയെങ്കികും കേസ് എടുക്കുന്നതിൽ പോലീസ് അലംഭാവം കാട്ടിയെന്നുകാണിച്ച് വ്ലോഗർ കേരള ഹൈക്കോടതിയിൽ റിട്ട് പെറ്റീഷൻ ഫയൽ ചെയ്യുകയായിരുന്നു. ഇത് ഫയലിൽ സ്വീകരിച്ചു കൊണ്ടാണ് കോടതി കക്ഷികൾക്ക് നോട്ടീസ് നൽകിയത്. ഹൈക്കോടതി നോട്ടീസ് നൽകാനെത്തിയ ഉദ്യോഗസ്ഥരെ റാന്നി – ളാഹയിലുള്ള ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ മദ്യപിച്ചുലക്കുകെട്ട് ചീത്തവിളിച്ച് മടക്കിയയപ്പിക്കാനും ശ്രമിച്ചതായും പറയുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....