തമിഴ്‌നാട്ടിലെ പ്രളയ ബാധിതര്‍ക്ക് ദുരിതാശ്വാസ സാമഗ്രികള്‍ ; ആദ്യ ലോഡില്‍ 250 കിറ്റുകള്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തമിഴ്‌നാട്ടിലെ പ്രളയ ബാധിതര്‍ക്ക് വേണ്ടിയുള്ള ആദ്യ ലോഡ് ദുരിതാശ്വാസ സാമഗ്രികള്‍ അയച്ചെന്ന് ചീഫ് സെക്രട്ടറി ഡോ. വി. വേണു. ഇന്നലെ രാത്രി പോയ ആദ്യ ലോഡില്‍ 250 കിറ്റുകളാണ് അയച്ചത്. വരുംദിവസങ്ങളില്‍ അഞ്ചിരട്ടി കിറ്റുകളാണ് അയക്കാന്‍ ലക്ഷ്യമിടുന്നതെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. ദുരിതാശ്വാസ സഹായങ്ങള്‍ എത്തിക്കാന്‍ കൂടുതല്‍ പേര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകാരമാണ് തമിഴ്‌നാട്ടിലെ പ്രളയ ബാധിതര്‍ക്കായി ദുരിതാശ്വാസ സഹായം എത്തിച്ചു നല്‍കാന്‍ തീരുമാനിച്ചത്.

തിരുവനന്തപുരത്ത് കനകക്കുന്ന് കൊട്ടാരത്തിന് എതിര്‍വശത്തുള്ള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കാര്യാലയം, തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഓഫീസ് എന്നിവ കളക്ഷന്‍ സെന്ററുകളായി പ്രവര്‍ത്തിക്കുന്നുണ്ട്. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ എം.ജി രാജമാണിക്യത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി നിയോഗിച്ചു. വിദ്യാര്‍ഥികളും യുവാക്കളും അടക്കമുള്ളവരാണ് അവശ്യ സാധനങ്ങള്‍ പാക്ക് ചെയ്യുന്നതിന്റെ ഭാഗമായി സ്ഥലത്തെത്തുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചൈനയിൽ വിദേശ ചരക്കുകപ്പലിൽ തീപിടിത്തം : 25 പേർക്ക് ദാരുണാന്ത്യം

0
ബെയ്ജിങ്: ചൈനയിലെ കിഴക്കൻ കപ്പൽ ഗതാഗത ഹബ്ബായ ക്വിംഗ്ദാവോ തുറമുഖത്ത് അറ്റകുറ്റപ്പണികൾക്കായി...

ബ്രിക്സ് ഉച്ചകോടി ; ഡൽഹിയിൽ കടുത്ത വ്യോമപാത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിക്കും സമീപപ്രദേശങ്ങൾക്കും മുകളിൽ കടുത്ത വ്യോമപാത...

ജീവിതത്തിൽ ഇങ്ങനെയൊരു തെറ്റ് ചെയ്യരുത് ; ഭാര്യയുടെ തല വെട്ടിമാറ്റി ഫ്രിജിൽ വെച്ച പ്രതിയുടെ...

0
ഗുവാത്തി: അസമിൽ നവവധുവിനെ അതിക്രൂരമായി കൊലപ്പെടുത്തി തല വെട്ടിമാറ്റി ഫ്രിജിൽ ഒളിപ്പിച്ച...

കിം ജോങ് ഉന്നിന് പിൻഗാമി മകൻ ; വ്യക്തത വരുത്താനുള്ള ശ്രമത്തിലെന്ന് ദക്ഷിണ കൊറിയൻ...

0
സിയോൾ: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന് മകൻ ഉണ്ടോയെന്നതിൽ വ്യക്തത...