കൊച്ചി: കോവിഡ് 19 പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ മദ്യം ഓണ്‍ലൈന്‍ വഴി വീട്ടില്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളിയ ഹൈക്കോടതി ഹര്‍ജിക്കാരന് വന്‍തുക പിഴ ചുമത്തി. ആലുവ സ്വദേശി ജി.ജ്യോതിഷാണ് മദ്യം ഓണ്‍ലൈന്‍ വഴി വീട്ടില്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. മദ്യം അവശ്യ വസ്തുവല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി കോടതി തള്ളിയത്. അനാവശ്യ ഹര്‍ജി നല്‍കി കോടതിയുടെ സമയം കളഞ്ഞതിന് 50,000 രൂപ പിഴയും കോടതി ചുമത്തുകയായിരുന്നു.
മദ്യം ഓണ്‍ലൈന്‍ വഴി വേണം ; ഹര്‍ജിക്കാരന് കേരളാ ഹൈക്കോടതി 50,000 രൂപ പിഴ ചുമത്തി
RECENT NEWS
Advertisment