ശബരിമലയിൽ പ്ലാസ്റ്റിക് നിരോധനം കർശനമാക്കണമെന്ന് ഹൈക്കോടതി നിർദേശം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ശബരിമലയിൽ പ്ലാസ്റ്റിക് നിരോധനം കർശനമാക്കണമെന്ന് ഹൈക്കോടതി നിർദേശം. സന്നിധാനം, പമ്പ, നിലയ്ക്കൽ, കാനനപാത തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പ്രത്യേക നിരീക്ഷണം വേണം. തീർഥാടകർ ഇരുമുടിക്കെട്ടിലും മറ്റും പ്ലാസ്റ്റിക് കവറുകൾ കൊണ്ടുവരാൻ പാടില്ലെന്ന് ദേവസ്വം ബോർഡ് അറിയിപ്പ് നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളി കൃഷ്ണ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ചിന്റേതാണ് ഉത്തരവ്. പ്ലാസ്റ്റിക് കൊണ്ടുവരരുതെന്നുള്ള അറിയിപ്പ് വെർച്വൽ ക്യൂ മേഖലയിലും നൽകണം. കഴിഞ്ഞസീസണിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂട്ടിയിടുകയും കത്തിക്കുകയും ചെയ്തവർക്കെതിരേ പെരിയാർ കടുവസങ്കേതം വെസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ വന്യജീവി സംരക്ഷണനിയമപ്രകാരം നടപടിയെടുക്കണം.

മാലിന്യങ്ങൾ കൂട്ടിയിട്ടത് വന്യജീവികൾക്ക് അപകടമുണ്ടാക്കുന്നതായി സ്‌പെഷ്യൽ കമ്മിഷണർ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ നിർദേശം. ശർക്കരപൊതിഞ്ഞ ചാക്കുകളും മറ്റും മാലിന്യക്കൂനയിൽനിന്ന് കഴിച്ച ആനകളും മ്ലാവും മരണപ്പെട്ടതായുള്ള വനംവകുപ്പ് റിപ്പോർട്ടും കോടതി പരിഗണിച്ചു. നിയമലംഘനം ഉൾപ്പെടെ സ്‌പെഷ്യൽ കമ്മിഷണർവഴി കോടതിയെ അറിയിക്കണം. ശബരിമലയിലെ ഖരമാലിന്യസംസ്‌കരണം മെച്ചപ്പെടുത്തുന്നതിനുള്ള നിർദേശങ്ങൾ ദേവസ്വം ബോർഡ് പരിഗണിക്കണം. മലിനീകരണ നിയന്ത്രണ ബോർഡ്, പെരിയാർ കടുവസങ്കേതം ഡെപ്യൂട്ടി ഡയറക്ടർ എന്നിവർ കൂടിയാലോചിച്ച് തീരുമാനമെടുക്കണമെന്നും കോടതി നിർദേശിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളമടക്കം തെക്കൻ സംസ്ഥാനങ്ങളിൽ സംഘടനാ പ്രവർത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി സി.ജെ.പി സൗത്ത് സോൺ കോർഡിനേഷൻ...

0
തിരുവനന്തപുരം: കേരളമടക്കം തെക്കൻ സംസ്ഥാനങ്ങളിൽ സംഘടനാ പ്രവർത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി കോക്ക്റോച്ച്...

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ രോഗിയെ മർദിച്ചതായി പരാതി

0
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ രോഗിയെ മർദിച്ചതായി പരാതി. മേപ്പയൂർ സ്വദേശിനിയെ...

താമരശ്ശേരിയിൽ എസി പൊട്ടിത്തെറിച്ച് രണ്ടുപേർക്ക് പരിക്കേറ്റു

0
താമരശ്ശേരി: താമരശ്ശേരി മിനി ബൈപ്പാസ് റോഡിലെ കെട്ടിടത്തിൽ എസി പൊട്ടിത്തെറിച്ച് രണ്ടുപേർക്ക്...

​എബോള വൈറസ് വ്യാപനത്തിന്റെ പുതിയ കണക്കുകൾ ആശങ്കാജനകം ; ഏറ്റവും മോശമായ സാഹചര്യം വരാനിരിക്കുന്നതേയുള്ളൂ...

0
കോംഗോ : ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എബോള വ്യാപനം പ്രഭവകേന്ദ്രമായ...