ദുരുദ്ദേശങ്ങളില്ലാതെ സത്യം പുറത്തുകൊണ്ടുവരാനായി നടത്തുന്ന സ്റ്റിങ് ഓപ്പറേഷന്റെ പേരില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കുറ്റം ചുമത്താനാവില്ലെന്ന് ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ദുരുദ്ദേശങ്ങളില്ലാതെ സത്യം പുറത്തുകൊണ്ടുവരാനായി നടത്തുന്ന സ്റ്റിങ് ഓപ്പറേഷന്റെ പേരില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കുറ്റം ചുമത്താനാവില്ലെന്ന് ഹൈക്കോടതി. തങ്ങള്‍ക്ക് ലഭിച്ച വിവരം ശരിയാണെന്ന് സ്റ്റിങ് ഓപ്പറേഷനിലൂടെ സമർത്ഥിക്കാനാണ് ശ്രമിച്ചതെന്ന് വിലയിരുത്തി മാതൃഭൂമി ന്യൂസ്‌ ചാനലിനും മാധ്യമ പ്രവര്‍ത്തകര്‍ക്കുമെതിരെ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലെ കേസ് റദ്ദാക്കിയാണ് ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്‍ ഇക്കാര്യം വ്യക്തമാക്കിയത്. 2013ല്‍ ചാനലില്‍ സംപ്രേഷണം ചെയ്ത ന്യൂസ്‌ ഐറ്റം അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിലെ ഉദ്യോഗസ്ഥര്‍ നല്‍കിയ പരാതിയിലായിരുന്നു കേസ് എടുത്തത്.

ഈ കേസ് നിലനില്‍ക്കുന്നതല്ലെന്നും റദ്ദാക്കണമെന്നും ആവശ്യപെട്ടാണ് ഹര്‍ജിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. മൈനിങ് പാസ് നല്കാന്‍ കൈക്കൂലി വാങ്ങുന്നെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പരാതിക്കാരനെ സമീപിക്കുകയായിരുന്നെന്ന് ഹര്‍ജിക്കാര്‍ അറിയിച്ചു. തുടര്‍ന്ന് 20,000 രൂപ കൈക്കൂലി വാങ്ങുന്നത് റെക്കോര്‍ഡ്‌ ചെയ്ത് ചാനലില്‍ സംപ്രേഷണം ചെയ്യുകയായിരുന്നുവെന്നും ഹര്‍ജിക്കാര്‍ അറിയിച്ചു. ദുരുദ്ദേശ്യമോ പരാതിക്കാരനെതിരെ മുന്‍ വൈരാഗ്യമോ ഉണ്ടായിരുന്നില്ലെന്നും ഹര്‍ജിക്കാര്‍ വ്യക്തമാക്കി. ഈ വാദം അംഗീകരിച്ചു കൊണ്ടാണ് കോടതി ഉത്തരവ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...