കൊച്ചി : സമൂഹമാധ്യമങ്ങളിലെ അപകീർത്തി പരാമർശങ്ങളുടെ ദുരിതം പൗരന്മാരെപ്പോലെ ഭരണാധികാരികളും അനുഭവിക്കുകയാണെന്ന് ഹൈകോടതി. ഈ പ്രവണത സമൂഹത്തിന് ശല്യവും ഉപദ്രവവുമാവുകയാണ്. ഇത്തരം സന്ദേശങ്ങൾ ജനാധിപത്യത്തിനും എതിരാണ്. നിയമത്തിന്റെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് ഇത്തരക്കാരെ കൈകാര്യം ചെയ്യണം. ഇതുമായി ബന്ധപ്പെട്ട് ഗുരുതര കുറ്റകൃത്യം വല്ലതും നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കണം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ കൊല്ലുമെന്ന് അഡീ. പ്രൈവറ്റ് സെക്രട്ടറിയുടെ മൊബൈലിലേക്ക് സന്ദേശം അയച്ചതുമായി ബന്ധപ്പെട്ട കേസിലെ തുടർനടപടികൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെടുന്ന ഹർജി തള്ളിയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻറെ ഉത്തരവ്.
എറണാകുളത്ത് താമസക്കാരനായ കണ്ണൂർ തളിപ്പറമ്ബ് സ്വദേശിയായ ബാങ്ക് ജീവനക്കാരൻ എം. അബ്ജിത്ത് നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. പ്രധാനമന്ത്രി, മുഖ്യമന്ത്രി, ജഡ്‌ജിമാർ എന്നിവർക്കെതിരെ അപകീർത്തികരമായ സന്ദേശങ്ങൾ അയക്കുന്നത് പതിവായിട്ടുണ്ട്. ഇത് പ്രശസ്തിക്കോ മറ്റേതെങ്കിലും ലക്ഷ്യത്തോടെയോ ആണോ എന്നതറിയാൻ പോലീസിന് വിലപ്പെട്ട സമയമാണ് ചെലവഴിക്കേണ്ടി വരുന്നത്. പ്രഥമദൃഷ്ട്യാ കുറ്റമൊന്നും പെയ്‌തിട്ടില്ലെന്ന് കോടതിക്ക് പറയാനാകില്ല- കോടതി ചൂണ്ടിക്കാട്ടി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































