സാങ്കേതിക സർവകലാശാലയിലെ ഗവർണറുടെ താൽക്കാലിക വി.സി നിയമനം നിയമപരമല്ലെന്ന് ഹൈകോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയിൽ താൽക്കാലിക വി.സിയായി ഡോ. കെ. ശിവപ്രസാദിനെ ഗവർണർ കൂടിയായ ചാൻസലർ നിയമിച്ചത് നിയമപരമല്ലെന്ന് ഹൈകോടതി. സർവകലാശാല നിയമവും യു.ജി.സി ചട്ടങ്ങളും പരിഗണിച്ചാണ് ജസ്റ്റിസ് പി. ഗോപിനാഥിൻറെ ഉത്തരവ്. നിയമനത്തിനായി സർക്കാർ നൽകിയ പട്ടിക അവഗണിച്ച് ഗവർണറായിരുന്ന ആരിഫ് മുഹമ്മദ് ഖാൻ നടത്തിയ നിയമനം നിയമപരമല്ലെന്നും നിലനിൽക്കുന്നതല്ലെന്നും ചൂണ്ടിക്കാട്ടി സർക്കാർ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. അതേസമയം താൽക്കാലിക വി.സിമാരുടെ കാലാവധി 27ന് പൂർത്തിയാകുന്ന സാഹചര്യത്തിൽ വി.സിയെ നീക്കാൻ ഉത്തരവിടുന്നില്ലെന്നും സ്ഥിരം വി.സിമാരെ നിയമിക്കാനുള്ള നടപടികൾ ആരംഭിക്കണമെന്നും അതുവരെ താൽക്കാലിക നിയമനത്തിനുള്ള യോഗ്യരായവരുടെ പട്ടിക ചാൻസലർക്ക് സമർപ്പിക്കാനും കോടതി നിർദേശിച്ചു.

സാങ്കേതിക സർവകലാശാലയുമായി ബന്ധപ്പെട്ട കേസിലെ ഹൈകോടതി ഡിവിഷൻബെഞ്ച് ഉത്തരവ് പാലിക്കാതെയാണ് ഗവർണർ തെറ്റായ നിയമനം നടത്തിയതെന്നായിരുന്നു സർക്കാറിൻറെ വാദം. വി.സിയുടെ ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തേണ്ട സാഹചര്യത്തിൽ സർക്കാർ നൽകുന്ന പട്ടികയിൽ നിന്ന് ചാൻസലർ നിയമനം നടത്തണമെന്നാണ് സാങ്കേതിക സർവകലാശാലാ നിയമത്തിലെ 13(7) വകുപ്പിൽ പരാമർശിക്കുന്നതെന്ന് കോടതിയും ചൂണ്ടിക്കാട്ടി. സാങ്കേതിക സർവകലാശാലയുമായി ബന്ധപ്പെട്ട കേസിൽ ഹൈകോടതി ഡിവിഷൻബെഞ്ച് മുമ്ബേ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതുമാണ്. അതിനാൽ, ഡോ. ശിവപ്രസാദിനെ ചാൻസലർ നേരിട്ടു നിയമിച്ചത് നിയമപരമല്ലെന്ന് സിംഗിൾബെഞ്ച് വ്യക്തമാക്കി. ർവകലാശാല നിയമ പ്രകാരമുള്ള നിയമനം യു.ജി.സി നിയമങ്ങൾക്ക് അനുസൃതമായിരിക്കണമെന്ന് ഉത്തരവിൽ പറയുന്നു. യു.ജി.സി നിർദേശിക്കുന്ന യോഗ്യതകളാണ് എല്ലാ നിയമനങ്ങളിലും പരമ പ്രധാനം. അതിനാൽ, നിയമന യോഗ്യതയും നിയമന നടപടിക്രമങ്ങളും യു.ജി.സി മാർഗ നിർദേശങ്ങൾക്ക് വിധേയമായിരിക്കണമെന്നും കോടതി വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജനങ്ങൾക്കിടയിൽ വിദ്വേഷം വളർത്താൻ ശ്രമിക്കുന്നവർക്കെതിരെ വിട്ടുവീഴ്ച പാടില്ല ; റോജി.എം.ജോൺ

0
തിരുവനന്തപുരം: ആഭ്യന്തര വകുപ്പ് മന്ത്രി മന്ത്രി രമേശ് ചെന്നിലയെയും, കേരളാ പോലീസിനെയും...

വിമാന യാത്രകളുടെ സുരക്ഷ ആശങ്കയിൽ; രാജ്യത്ത് സാങ്കേതിക തകരാറുകൾ വർദ്ധിക്കുന്നതായി ഔദ്യോഗിക കണക്കുകൾ

0
ഡൽഹി: രാജ്യത്ത് സർവീസ് നടത്തുന്ന വിമാനങ്ങളിൽ ഗുരുതര സാങ്കേതിക തകരാറുകൾ വർധിക്കുന്നതായി...

പരീക്ഷാ രേഖകൾ പുറത്തുവിടണമെന്ന വിവരാവകാശ കമ്മീഷന്റെ ഉത്തരവിനെതിരെ പി എസ് സി ഹൈക്കോടതിയെ സമീപിച്ചു

0
കൊച്ചി: ആസൂത്രണ ബോർഡ് പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട് പരീക്ഷാ രേഖകൾ പുറത്തുവിടണമെന്ന...

മഹാരാഷ്ട്രയിൽ ഹോസ്റ്റലിൽ കിടന്നുറങ്ങുകയായിരുന്ന ആറ് വിദ്യാർത്ഥികൾക്ക് പാമ്പുകടിയേറ്റു; മൂന്നു പെൺകുട്ടികൾ മരിച്ചു, ഒരാളുടെ നില...

0
ഗഡ്ചിരോളി: മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിൽ പാമ്പുകടിയേറ്റ് മൂന്ന് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. ആദിവാസി വിഭാഗത്തിൽപെട്ട...