കൈതയ്ക്കൽ ബ്രദേഴ്‌സ് ഗ്രന്ഥശാല ആൻഡ് സാംസ്‌കാരിക കേന്ദ്രം സംഘടിപ്പിച്ച തയ്യൽ പരിശീലനം സമാപിച്ചു

For full experience, Download our mobile application:
Get it on Google Play

പള്ളിക്കൽ : സ്വയം തൊഴിൽ പരിശീലനങ്ങളിലൂടെ വരുമാന സാദ്ധ്യതകൾക്ക് വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ കൈതയ്ക്കൽ ബ്രദേഴ്‌സ് ഗ്രന്ഥശാല ആൻഡ് സാംസ്‌കാരിക കേന്ദ്രം വനിതാവേദി പത്തനംതിട്ട ജൻ ശിക്ഷൻ സൻസ്തനുമായി ചേർന്ന് സംഘടിപ്പിച്ച മൂന്നു മാസത്തെ തയ്യൽ പരിശീലനം നെയ്‌തെടുക്കാം ജീവിതവിജയങ്ങൾ സമാപിച്ചു. തയ്യൽ മേഖലയിൽ പരിജ്ഞാനം ഉള്ളവർക്ക് കൂടുതൽ ശാസ്ത്രീയമായ പരിശീലനം നൽകി മെച്ചപ്പെട്ട സ്വയംതൊഴിൽ സാദ്ധ്യതകൾക്ക് അവസരമൊരുക്കുന്നതിനായാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്.

വിജയകരമായി പരിശീലനം പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം നടന്നു. പരിപാടിയുടെ ഭാഗമായി വേൾഡ് കൗൺസിലിന്റെയും കെയർ ആൻഡ് സേഫിന്റെയും നേതൃത്വത്തിൽ സ്ത്രീകളിൽ വർദ്ധിച്ചു വരുന്ന ഗർഭാശയ ക്യാൻസറിനെ കുറിച്ചുള്ള ബോധവത്കരണ ക്ലാസും നടന്നു. ജെ.എസ്.എസ് ഡയറക്ടർ അമൃത സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ബ്രദേഴ്‌സ് സെക്രട്ടറി ജയകുമാർ പി.അദ്ധ്യക്ഷത വഹിച്ചു. ശശികുമാർ കെ.എൻ, സുദീപ് എസ് എന്നിവർ ആരോഗ്യബോധവത്രകണ ക്ലാസ് നയിച്ചു. വിമൽ കൈതയ്ക്കൽ, മായ, രാജി.ജെ, റ്റി, ചിന്നു വിജയൻ,​ രമ്യ പ്രശാന്ത്, ദർശന സന്തോഷ് എന്നിവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...

യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു; സർവീസ് നാളെ രാവിലെ ആരംഭിക്കും

0
ബെം​ഗളൂരു: തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിനാണ്...