ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം റദ്ദാക്കണമെന്ന് ഹർജി ; ഹൈക്കോടതി സർക്കാരിനോടു വിശദീകരണം തേടി

For full experience, Download our mobile application:
Get it on Google Play

എറണാകുളം : സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയത്തിൽ കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത് അനധികൃതമായി ഇടപെട്ടെന്നും ജൂലൈ 21ന് നടന്ന അവാർഡ് പ്രഖ്യാപനം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി. നാല് ദിവസത്തിനകം വിശദീകരണം നൽകണമെന്നാണ് നിർദ്ദേശം. ഹർജി പരിഗണിച്ച ജസ്റ്റിസ് ബസന്ത് ബാലാജി, സാംസ്കാരിക വകുപ്പ് സെക്രട്ടറിയെ കക്ഷിചേർക്കാനും ‌നിർദേശിച്ചു. ഹർജി വെള്ളിയാഴ്ച പരിഗണിക്കാനായി മാറ്റി. അവാർഡിനായി മത്സരിച്ച ഫീച്ചർ ഫിലിം ‘ആകാശത്തിന് താഴെ’യുടെ സംവിധായകൻ ലിജീഷ് മുള്ളേഴത്താണ് പുരസ്കാര പ്രഖ്യാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. അവാർഡ് നിർണയത്തിനുള്ള ജൂറിയുടെ തീരുമാനങ്ങളിൽ രഞ്ജിത്ത് ഇടപെട്ടെന്ന് സംവിധായകൻ വിനയൻ ആരോപിച്ചിരുന്നു. താൻ സ്വജനപക്ഷപാതത്തിന്റെ ഇരയാണെന്നും അവാർഡ് നിർണയത്തിൽ രഞ്ജിത്ത് നടത്തിയ ഇടപെടലുകളെക്കുറിച്ച് അന്വേഷിക്കാൻ സർക്കാരിനും ഡിജിപിക്കും നിർദേശം നൽകണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം. സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിൽ സംവിധായകൻ വിനയന്റെ സിനിമയെ അവഗണിക്കാൻ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത് ഇടപെട്ടെന്ന ആരോപണവുമായി ബന്ധപ്പെട്ട് തുടങ്ങിയ വിവാദമാണ് ഇപ്പോൾ ഹൈക്കോടതിയിൽ എത്തിയിരിക്കുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഭിക്ഷാടനത്തിനെത്തിയ സ്ത്രീയെ വടികൊണ്ട് അടിച്ച് ഓടിച്ചു ; കെഎസ്‌ആർടിസി ജീവനക്കാരനെതിരെ പരാതി

0
പത്തനംതിട്ട : അടൂരിൽ ഭിക്ഷാടനത്തിനെത്തിയ വയോധികയെ കെഎസ്ആർടിസി ജീവനക്കാരൻ മർദ്ദിച്ചെന്ന് പരാതി....

മാസപ്പടി കേസ് ; ശശിധരൻ കർത്തയുടെ മകളും ചോദ്യമുനയിൽ , ഷിബി എസ് കർത്തയെ...

0
കൊച്ചി : മാസപ്പടി കേസിൽ ചോദ്യം ചെയ്യൽ നടപടികളിലേക്ക് കടന്നിരിക്കുകയാണ് എൻഫോഴ്‌സ്‌മെന്റ്...

ശബരിമല സ്വര്‍ണക്കൊള്ള കേസ് ; എ പത്മകുമാറിന്റെ വെളിപ്പെടുത്തലില്‍ പ്രത്യേക അന്വേഷണത്തിന്‍റെ കാര്യമില്ലെന്ന് രമേശ്...

0
തൃശ്ശൂര്‍: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ എ പത്മകുമാറിന്റെ വെളിപ്പെടുത്തലിൽ പ്രത്യേകിച്ച് അന്വേഷണത്തിന്റെ...

നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിറ്റു ; ബീഹാറിൽ നാലുപേർ അറസ്റ്റിൽ

0
പാട്‌ന : ബീഹാറിലെ മുസാഫർപൂർ ജില്ലയിലെ ഉദ്യോഗാർത്ഥികൾക്കും അവരുടെ മാതാപിതാക്കൾക്കും നീറ്റ്...