റോഡ് കയ്യേറി പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന പരിപാടിക്കെതിരെ കടുപ്പിച്ച് ഹൈകോടതി ; കർശന നടപടികളിലേക്ക് പോലീസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വഞ്ചിയൂർ റോഡിൽ ഒരു ഭാഗത്തേക്കുള്ള ഗതാഗതം തടസ്സപ്പെടുത്തി സിപിഎം നടത്തിയ ഏരിയ സമ്മേളനം വാർത്തകളിൽ നിറഞ്ഞതോടെ നടപടി കടുപ്പിച്ച് ഹൈകോടതി രംഗത്തുവന്നത് പോലീസിന് തലവേദനയായി.
പോലീസ് അനുമതി വാങ്ങാതെയാണ് സ്റ്റേജ് കെട്ടിയതെന്ന് പോലീസ് ഹൈകോടതിയിൽ അറിയിച്ചിരുന്നു. സ്റ്റേജ് പൊളിക്കുന്നത് ക്രമസമാധാന പ്രശ്‌നമാകുമെന്ന് കരുതിയാണ് പൊളിക്കാതിരുന്നത്. സമ്മേളനം നടത്തിയ സംഘാടകർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പോലീസ് കോടതിയെ അറിയിച്ചു.
സ്റ്റേജിൽ ആരൊക്കെ ഉണ്ടായിരുന്നുവെന്ന ചോദ്യത്തിന് പോലീസിന് കൃത്യമായ മറുപടി നൽകാൻ സാധിച്ചിരുന്നില്ല. പാർട്ടി സെക്രട്ടറി എം വി ഗോവിന്ദൻ ഉണ്ടായിരുന്നിട്ടും അത് പറയാൻ പോലീസ് മടിച്ചുവെന്നാണ് ആക്ഷേപം. പരിപാടിക്ക് സ്കൂ‌ൾ ബസ് ഉപയോഗിച്ചിരുന്നോ എന്നും കോടതി ആരാഞ്ഞു. പോലീസിന്റെ ചുമതല എന്താണെന്ന് ചോദിച്ച കോടതി ഏതൊക്കെ വകുപ്പുകൾ അനുസരിച്ചാണ് കേസെടുത്തതെന്നും ചോദിച്ചു. സംഘാടകർക്കെതിരെ ക്രമിനൽ നടപടിയാണ് വേണ്ടതെന്നും പ്രഥമദൃഷ്ട‌്യ നിരവധി കുറ്റകൃത്യങ്ങൾ പരിപാടിയിൽ ഉണ്ടെന്നും കോടതി നിരീക്ഷിച്ചു. ഇതോടെ പോലീസ് വെട്ടിലായി.

ഗതാഗതവും കാൽനടയാത്രയും തടസ്സപ്പെടുത്തുന്ന സമ്മേളനങ്ങൾ പാതയോരങ്ങളിൽ പോലും നടത്താൻ പാടില്ല. ഇത് സംബന്ധിച്ച് നേരത്തെ ഇറക്കിയ മാർഗരേഖ ഫ്രീസറിൽ വെച്ചിരിക്കുകയാണോ എന്ന കോടതി പരമാർശം പോലീസിനെ കുഴക്കുന്നുണ്ട്. കോടതിയ ലക്ഷ്യ നടപടിയാണ് പോലീസ് നേരിടേണ്ടി വരിക. ഇത് പോലീസ് സേനയ്ക്ക് നാണക്കേട് ഉണ്ടാക്കും. വിഷയത്തിൽ സംസ്ഥാന പോലീസ് മേധാവിയുടെ വിശദീകരണവും ഹൈകോടതി തേടിയിട്ടുണ്ട്. വിഷയം വലിയ ചർച്ചയായതോടെയും കോടതി നടപടി കടുപ്പിച്ചതോടെയും ഇനിയുള്ള പൊതു പരിപാടികളിൽ കർശന നടപടിയിലേക്ക് കടക്കുകയാണ് പോലീസ്. ജാഥകളും പൊതുപരിപാടികളും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടാക്കുന്ന തരത്തിലായാൽ കർശന നടപടി സ്വീകരിക്കാനാണ് തോടെയുംസിന് മുകളിൽ നിന്നുള്ള നിർദേശം. തോടെയുംസ് അനുമതിക്കും സംഘാടകരിൽ നിന്ന് പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കില്ലെന്ന് ഉറപ്പ് വരുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നാണ് വിവരം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...