ഹൈക്കോടതി വിധി സി.പി.എം-ന് ലഭിച്ച പ്രഹരം ; പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥികളായ മുൻ ഡി.സി.സി പ്രസിഡന്റ് പി.മോഹൻരാജ്, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിസന്റ് റെനീസ് മുഹമ്മദ് എന്നിവരുടെ നാമനിർദ്ദേശ പത്രിക തളളിയ ബാങ്ക് റിട്ടേണിംഗ് ഓഫീസറുടെ നടപടി റദ്ദ് ചെയ്ത് പത്രിക സ്വീകരിക്കുവാൻ നിർദ്ദേശം നല്കിക്കൊണ്ടുള്ള ഹൈക്കോടതി വിധി ഭരണ സ്വാധീനം ഉപയോഗിച്ച് സഹകരണ വകുപ്പ് ഉദ്യോഗസ്ഥരെക്കൊണ്ട് അകാരണമായി പത്രിക തളളിക്കളയിപ്പിച്ച സി.പി.എം ജില്ലാ നേതൃത്വത്തിനേറ്റ കനത്ത പ്രഹരമാണെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു.

പത്തനംതിട്ട സർവീസ് സഹകരണ ബാങ്ക് ഭരണം പിടിക്കുവാൻ ഗുണ്ടകളെ ഇറക്കി പോലീസിന്റേയും സഹകരണ വകുപ്പ് ഉദ്യോഗസ്ഥരുടേയും സഹായത്തോടെ നടത്തിയ കള്ളവോട്ടുകൾ ഫലം കണ്ടില്ലെന്ന് മനസ്സിലായപ്പോൾ ഹീന മാർഗ്ഗത്തിലൂടെ കോൺഗ്രസ് നേതാക്കളുടെ പത്രിക തള്ളിച്ചത് നിയമ വിരുദ്ധമാണെന്ന് കോടതി വിധിയിലൂടെ ജനങ്ങൾ മനസ്സിലാക്കുമെന്നും ഇനിയെങ്കിലും ഇത്തരം ജനാധിപത്യ വിരുദ്ധ നടപടികളിൽ നിന്നും സി.പി.എം നേതൃത്വം പിൻമാറിയില്ലെങ്കിൽ ജനാധിപത്യ വിശ്വാസികൾ കനത്ത തിരിച്ചടി നല്കുമെന്നും പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു.

സംസ്ഥാനത്തും ജില്ലയിലൊട്ടാകെയും സി.പി.എം ഭരിക്കുന്ന സർവീസ് സഹകരണ ബാങ്കുകളിൽ വായ്പാ തട്ടിപ്പിലൂടെ പാർട്ടി നേതൃത്വം നിക്ഷേപകരെ വഞ്ചിച്ചിരിക്കുകയാണെന്നും ഇതു മനസ്സിലാക്കി പത്തനംതിട്ട സഹകരണ കാർഷിക ഗ്രാമ വികന ബാങ്കിൽ ഉൾപ്പെടെ ജില്ലയിലെ സഹകരണ സ്ഥാപനങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ യു.ഡി.എഫിനെ വിജയിപ്പിച്ച് സഹകരണ കൊള്ളക്ക് അറുതി വരുത്തണമെന്നും ഡി.സി.സി പ്രസിഡന്റ് സഹകാരികളോടും ജനാധിപത്യ വിശ്വാസികളോടും അഭ്യർത്ഥിച്ചു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4  മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രധാന മണ്ഡലങ്ങളിലെ പരാജയം വേദനിപ്പിച്ചു ; പാർട്ടി ഇനിയും ഐക്യത്തോടെ മുന്നോട്ട് പോകും :...

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് സിപിഐയിലെ പ്രശ്‌നങ്ങള്‍ ഉള്‍ക്കൊളളുന്നുവെന്ന് സിപിഐ സംസ്ഥാന...

നിർമ്മാണത്തിന് ചെലവായത് 1800 കോടി രൂപ ; രാമക്ഷേത്ര സംഭാവന ക്രമക്കേട് ആരോപണങ്ങളിൽ...

0
ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഭരണസംവിധാനം കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിനായി തിരുമല തിരുപ്പതി...

​ കിടപ്പുമുറിയിൽ സിസിടിവി; 26കാരിയുടെ മരണത്തിൽ ഭർത്താവിന്റെ ക്രൂരതകൾ വെളിപ്പെടുത്തി പെൺകുട്ടിയുടെ മാതാപിതാക്കൾ...

0
മുംബൈ: കിടപ്പുമുറിയിൽ അടക്കം സിസിടിവി വച്ച് ഡോക്ടറായ ഭർത്താവിന്റെ നിരീക്ഷണം. അയൽവാസിയായ...

ആക്രമണം തുടരുന്നിടത്തോളം ഹോർമുസ് കടലിടുക്ക് അടച്ചിടും : ഇറാൻ നിലപാട് കടുപ്പിക്കുന്നു

0
ടെഹ്റാൻ: ലെബനന് നേരെ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളും പരമാധികാര ലംഘനങ്ങളും തുടരുന്നിടത്തോളം...