ആശുപത്രികളിലെ ചികിത്സാപിഴവിൽ വിദഗ്ധ സമിതി രൂപീകരണത്തിന് മാർഗനിർദേശങ്ങളുമായി ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ചികിത്സാപിഴവ് ആരോപിച്ചുള്ള കേസുകളിൽ തീരുമാനമെടുക്കാൻ വിദഗ്ധസമിതി രൂപീകരിക്കുന്നതിന് കരട് മാർഗരേഖയുമായി ഹൈക്കോടതി. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ വിദഗ്ധ പാനലും, ഉന്നതാധികാര സമിതിയും രൂപികരിക്കണമെന്നാണ് കോടതി നിർദേശം. രണ്ട് രോഗികൾ മരിച്ചതുമായി ബന്ധപ്പെട്ട് ഡോക്ടർമാർ പ്രതികളായ കേസ് പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് വി.ജി. അരുൺ. 12 ഇന മാർഗരേഖയാണ് കോടതി പുറത്തിറക്കിയത്.
_ _
മാർഗരേഖകൾ:
ചികിത്സാ പിഴവ് സംബന്ധിച്ച പരാതി ലഭിച്ച ഉടൻ, ലഭ്യമായ എല്ലാ രേഖകളും അന്വേഷണ ഉദ്യോഗസ്ഥൻ ശേഖരിക്കണം. ഡോക്ടറുടെ കുറിപ്പ്, നഴ്സിന്റെ ഡയറി, ഡ്യൂട്ടി ചാർട്ട്, ഷിഫ്റ്റ് വിവരങ്ങൾ, ഹാജർ നില, ലാബ് റിപ്പോർട്ട്, രോഗിയുടെയും ബന്ധുക്കളുടെയും സമ്മതപത്രം എന്നിവ ശേഖരിക്കണം. പരാതി മേലുദ്യോഗസ്ഥനെ അറിയിക്കുകയും, വിദഗ്ധരുടെ പാനൽ ചേരാൻ ആവശ്യപ്പെടുകയും വേണം. ചികിത്സാപിഴവ് പരാതി കൈകാര്യം ചെയ്യാൻ പ്രാപ്തരായ വിദഗ്ധ ഡോക്ടർമാരുടെ പട്ടിക, ജില്ലകളിൽ ഉണ്ടാകണം. ഈ പട്ടികയിൽ നിന്നാകണം വിദഗ്ധ പാനലിലേക്ക് ഡോക്ടർമാരെ നിയോഗിക്കേണ്ടത്. പാനൽ രൂപികരിച്ചാൽ അവർ 30 ദിവസത്തിനകം നടപടിക്രമങ്ങൾ പൂർത്തിയാക്കണം.

പരാതിക്കാർക്കും ഡോക്ടർമാർക്കും നോട്ടീസ് നൽകണം. ഇരുകൂട്ടർക്കും പറയാനുള്ളത് കേൾക്കുകയും രേഖാമൂലം അവ നൽകാനും അനുവദിക്കണം. പ്രഥമദൃഷ്ട്യാ ചികിത്സാപിഴവ് ബോധ്യപ്പെട്ടാൽ പ്രസ്തുത ഡോക്ടറെ വിളിച്ചുവരുത്തി ചികിത്സയുടെ പൂർണവിവരങ്ങൾ തേടണം. പാനലിലെ ഓരോ അംഗങ്ങളുടെയും അഭിപ്രായം പ്രത്യേകമായി തന്നെ റിപ്പോർട്ടിൽ പരാമർശിക്കണം. ഇതിൽനിന്ന് വേണം അന്തിമ റിപ്പോർട്ട് നൽകാൻ. ചികിത്സ പിഴവ് ഉണ്ടായിട്ടുണ്ടോ ഇല്ലയോ, എവിടെ നിന്ന് സംഭവിച്ചു, ഡോക്ടറുടെ പിഴവാണോ തുടങ്ങിയവ വ്യക്തവും സ്പഷ്ടവുമായി റിപ്പോർട്ടിൽ പരാമർശിച്ചിരിക്കണം. അന്തിമ ദിഗമനത്തിൽ എത്തിയത് എന്തിൻറെ അടിസ്ഥാനത്തിലാണെന്ന് കാര്യകാരണസഹിതം റിപ്പോർട്ടിൽ വിശദീകരിക്കുകയും വേണം.

ആരെക്കുറിച്ചാണോ റിപ്പോർട്ട് തയ്യാറാക്കിയത് ആ വ്യക്തിക്ക് റിപ്പോർട്ടിന്റെ പകർപ്പ് നൽകണം. ചികിത്സപ്പിഴവ് ഇല്ല എന്നാണ് കണ്ടെത്തലെങ്കിൽ റിപ്പോർട്ടിന്റെ പകർപ്പ് പരാതിക്കാർക്കും നൽകണം. വിദഗ്ധ പാനലിന്റെ കണ്ടെത്തലുകൾക്കെതിരെ അപ്പീൽ നൽകാൻ പരാതിക്കാർക്കും ഡോക്ടർമാർക്കും അവസരം ഉണ്ടാകണം. സംസ്ഥാനതലത്തിൽ അപ്പീലുകൾ പരിഗണിക്കാൻ ഉന്നതാധികാര വിദഗ്ധ സമിതി വേണം. നിശ്ചിത സമയപരിധിക്കുള്ളിൽ അപ്പീൽ നൽകിയിട്ടുണ്ടെങ്കിൽ, അക്കാര്യത്തിൽ അന്തിമ തീരുമാനമായ ശേഷമേ അന്വേഷണ ഉദ്യോഗസ്ഥൻ റിപ്പോർട്ട് സമർപ്പിക്കാവൂ.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചർച്ചകൾ തുടരുന്നു ; കുട്ടികളെ ചൂഷണം ചെയ്യലുൾപ്പെടെ ഗുരുതര വീഴ്ചകളുണ്ടെന്ന് സമ്മതിച്ച് മെറ്റ

0
ന്യൂഡൽഹി : കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ഉള്ളടക്കങ്ങൾ (സി.എസ്.എ.എം), ഡീപ്‌ഫേക്കുകൾ,...

സാങ്കേതികതടസ്സം നീക്കി ; പി.എം.എ.വൈ. ലൈഫ് ഭവനപദ്ധതിയുടെ അവസാനഗഡു കിട്ടാൻ കെട്ടിടനമ്പർ വേണ്ട

0
രാമനാട്ടുകര : പി.എം.എ.വൈ. (നഗരം) ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ട് വീട് നിർമിക്കുന്ന...

ബിവറേജസ് ഔട്ട്ലെറ്റിൽ മോഷ്ടിക്കാൻ കയറി ; അഴിച്ചുവെച്ച ജീൻസിനൊപ്പം മൊബൈൽ മറന്ന് വെച്ചു ;...

0
മുവാറ്റുപുഴ: ബിവറേജസ് ഔട്ട്ലെറ്റിൽ മോഷണ ശ്രമത്തിനിടെ പുറത്തുവെച്ച സ്വന്തം മൊബൈൽ ഫോൺ...

ശബരിമല നെയ്യ് ക്രമക്കേട് ; പി.എസ് പ്രശാന്ത് അന്യായമായ ലാഭമുണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ പ്രവർത്തിച്ചു ;...

0
തിരുവനന്തപുരം: ശബരിമല നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട വിജിലൻസ് എഫ്ഐആറിലെ വിശദാംശങ്ങൾ പുറത്ത്....