ബിവറേജസ് ഔട്ട്ലെറ്റിൽ മോഷ്ടിക്കാൻ കയറി ; അഴിച്ചുവെച്ച ജീൻസിനൊപ്പം മൊബൈൽ മറന്ന് വെച്ചു ; മടങ്ങിയെത്തിയ കളളൻ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

മുവാറ്റുപുഴ: ബിവറേജസ് ഔട്ട്ലെറ്റിൽ മോഷണ ശ്രമത്തിനിടെ പുറത്തുവെച്ച സ്വന്തം മൊബൈൽ ഫോൺ തിരികെ എടുക്കാൻ എത്തിയ കള്ളൻ പോലീസിന്റെ വലയിലായി. പിടിച്ചുപറിയും മോഷണ കേസുകളും ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ കുര്യൻമല സ്വദേശി നൈസാബിനെ (28) മുവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളൂർക്കുന്നത്തെ ബിവറേജസ് കോർപ്പറേഷന്റെ മദ്യശാലയിൽ ചൊവ്വാഴ്ച രാത്രിയായിരുന്നു മോഷണ ശ്രമം. രണ്ടാം നിലയിലെ മദ്യശാലയിലേക്ക് കയറുന്നതിനായി പ്രതി ഇരുമ്പ് ഗോവണിയിൽ ജീൻസ് അഴിച്ചുവെച്ച് അടിവസ്ത്രം മാത്രം ധരിച്ചാണ് മുകളിലേക്ക് കയറിയത്. ജീൻസിനൊപ്പം മൊബൈൽ ഫോണും അവിടെത്തന്നെ വെച്ചിരുന്നു. താഴ് ആയുധം ഉപയോഗിച്ച് മുറിക്കാനും പൊളിക്കാനും ശ്രമിച്ചെങ്കിലും മോഷണം നടത്താൻ സാധിച്ചില്ല. ബുധനാഴ്ച രാവിലെ ജീവനക്കാർ എത്തിയപ്പോഴാണ് താഴ് പൊളിക്കാൻ ശ്രമിച്ചതും ഗോവണിയിൽ വസ്ത്രവും മൊബൈൽ ഫോണും കിടക്കുന്നതും ശ്രദ്ധയിൽപ്പെട്ടത്.

സംഭവത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. തുടർന്ന് പോലീസ് വസ്ത്രവും ഫോണും കസ്റ്റഡിയിലെടുത്ത് സ്ഥലത്ത് നിരീക്ഷണം ശക്തമാക്കി. ഉച്ചയോടെ ഫോൺ എടുക്കാൻ പ്രതി തിരിച്ചെത്തിയപ്പോൾ കൈയോടെ പിടികൂടുകയായിരുന്നു. അതിക്രമിച്ച് കടന്നതിനും മോഷണശ്രമത്തിനും നൈസാബിനെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു

0
തിരുവല്ല: പത്തനംതിട്ടയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു. തിരുവല്ല...

തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം

0
ധര്‍മപുരി: തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം. റോഡരികില്‍ കളിച്ചുകൊണ്ടിരുന്ന...

ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ് ചെയ്തു

0
കോഴിക്കോട്: ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ്...

രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി നിർദേശങ്ങൾ ക്ഷണിച്ച് കേന്ദ്ര സർക്കാർ

0
ന്യൂഡൽഹി: രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി വിദ്യാർഥികൾ, രക്ഷിതാക്കൾ,...