കൊച്ചി : നടി മമിത ബൈജു ആശുപത്രിയിൽ. കടുത്ത പനിയും ശരീരവേദനയും അലർജിയും മൂലം നടി ആശുപത്രിയിൽ ചികിത്സ തേടിയതായാണ് വിവരം. ഇതോടെ മമിതയുടെ ഓസ്ട്രേലിയൻ യാത്ര മാറ്റിവച്ചു. ക്ലൈഡ് മലയാളി സംഘടപ്പിക്കുന്ന ഓണപരിപാടിയിൽ പങ്കെടുക്കാൻ ഓസ്ട്രേലിയൻ യാത്രയ്ക്ക് ഒരുങ്ങിയിരിക്കുകയായിരുന്നു മമിത. ഇതിനിടെയാണ് അസുഖബാധിതയായത്. ഓസ്ട്രേലിയൻ മലയാളികളുടെ ഓണ പരിപാടിയിൽ മമിതയായിരുന്നു മുഖ്യാതിഥിയായി. എന്നാൽ തന്റെ ആരോഗ്യാവസ്ഥ മോശമാണെന്ന് പരിപാടിക്ക് എത്താൻ കഴിയാത്തതിൽ ക്ഷമ ചോദിക്കുന്നുവെന്നുമുള്ള മമിതയുടെ വീഡിയോ ക്ലൈഡ് മലയാളി തന്നെയാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1






























