ഉയർന്ന അളവിൽ ആൽക്കഹോൾ അടങ്ങിയ മരുന്നുകളുടെ ദുരുപയോഗം : കുറിപ്പടി നിർബന്ധമാക്കൻ കർശനനീക്കവുമായി കേന്ദ്രം

For full experience, Download our mobile application:
Get it on Google Play

ഡൽഹി : ഉയർന്ന അളവിൽ ആൽക്കഹോൾ അടങ്ങിയ മരുന്നുകളുടെ ദുരുപയോഗം തടയാൻ സുപ്രധാനതീരുമാനവുമായി കേന്ദ്രം. 12 ശതമാനത്തിൽ കൂടുതൽ ഈതൈൽ ആൽക്കഹോൾ അടങ്ങിയതും മുപ്പത് മില്ലിലിറ്ററിലധികം അളവിൽ വിൽക്കുന്നതുമായ മരുന്നുകളെ ഷെഡ്യൂൾ എച്ച്1-ൽ ഉൾപ്പെടുത്തി. 1945 ലെ ഡ്രഗ്സ് റൂൾസ് ഭേദഗതി ചെയ്താണ് ഈ തീരുമാനം. എച്ച്1 ഷെഡ്യൂളിൽ ഉൾപ്പെടുന്നതോടെ മരുന്നുകൾക്ക് കുറിപ്പടിയും മറ്റ് വിതരണ മാനദണ്ഡങ്ങളും കർശനമാകും. ചിലയിനം ചുമ സിറപ്പുകളും ടോണിക്കുകളും മറ്റ് ആൽക്കഹോൾ അടങ്ങിയ മരുന്നുകളുമൊക്കെ ഡോക്ടറുടെ കുറിപ്പടികളില്ലാതെ ഫാർമസികളിൽ‌നിന്ന് നേരിട്ടുവാങ്ങുകയും ദുരുപയോഗം ചെയ്യുകയും ചെയ്യുന്നുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

എച്ച്1 ഷെഡ്യൂളിലേക്ക് മാറ്റുന്നുവെന്നതുകൊണ്ട് അവ ശരിയായ മേൽനോട്ടത്തിനുകീഴിൽ മാത്രം ഉപയോഗിക്കേണ്ടവയാണെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. രജിസ്റ്റർ ചെയ്ത മെഡിക്കൽ പ്രാക്ടീഷണറിൽ നിന്നുള്ള സാധുവായ കുറിപ്പടിയുണ്ടെങ്കിൽ മാത്രമേ ഷെഡ്യൂൾ H1-ൽ വരുന്ന മരുന്നുകൾ ഫാർമസികളിലൂടെ വിൽക്കാനാവൂ. ഓരോ വിൽപ്പനയുടെയും വിശദാംശങ്ങൾ രേഖപ്പെടുത്തുന്ന ഒരു പ്രത്യേക രജിസ്റ്റർ സൂക്ഷിക്കുകയും വേണം. കൂടാതെ കുറിപ്പടികളും വിതരണ രേഖകളും കുറഞ്ഞത് മൂന്ന് വർഷമെങ്കിലും സൂക്ഷിക്കുകയും വേണം. ഈതൈൽ ആൽക്കഹോൾ അടങ്ങിയ ഇത്തരം മരുന്നുകളുടെ ശരിയായ ഉപയോഗം രോഗം ഭേദമാക്കുന്നതിൽ പ്രധാനമാണെങ്കിലും പലരും ഡോക്ടറുടെ നിർദേശമില്ലാതെ ദുരുപയോഗം ചെയ്യുന്നത് ആരോഗ്യം തകരാറിലാക്കും.

ഇവയുടെ അനിയന്ത്രിത ഉപയോഗം കുട്ടികൾ, പ്രായമായവർ, കരൾ രോഗമുള്ളവർ എന്നിവരിൽ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. എളുപ്പത്തിൽ ലഭ്യമാവുന്നതുകൊണ്ടുതന്നെ ലഹരിയുൾപ്പെടെയുള്ളവയ്ക്കായി ദുരുപയോഗം ചെയ്യാനുമിടയുണ്ട്. അടുത്തിടെ കഫ് സിറപ്പുകൾ വാങ്ങുന്നതിനും കേന്ദ്ര ആരോഗ്യ മന്ത്രാലയം ഡോക്ടറുടെ കുറിപ്പടി നിർബന്ധമാക്കിയിരുന്നു. 1945-ലെ ഡ്രഗ് റൂൾസിൽ ഭേദഗതി വരുത്തിയാണ് കഫ് സിറപ്പുകൾക്കും കുറിപ്പടി നിർബന്ധമാക്കിയത്. കഫ് സിറപ്പുകളുടെ സുരക്ഷിത ഉപയോഗവും പൊതുജനങ്ങളുടെ ആരോഗ്യവും ലക്ഷ്യമിട്ടായിരുന്നു നടപടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...