ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്രനീക്കം ഉപേക്ഷിക്കണം : യു.റ്റി.യു.സി ദേശീയ സെക്രട്ടറി തോമസ് ജോസഫ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന തരത്തിൽ കേന്ദ്രസർക്കാർ കൊണ്ടുവരുന്ന വി.ബി.ജി.റാംജി നിയമം പിൻവലിക്കണമെന്ന് തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ (യു.റ്റി.യു.സി) പത്തനംതിട്ട ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. യു.റ്റി.യു.സി ദേശീയ സെക്രട്ടറി തോമസ് ജോസഫ് ഉത്‌ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് രവി പിള്ളയുടെ അധ്യക്ഷത വഹിച്ചു. 125 തൊഴിൽ ദിനമെന്ന വാഗ്ദാനം മുന്നോട്ടുവെച്ച് “ആവശ്യത്തിന് അനുസരിച്ചുള്ള തൊഴിൽ” എന്ന സംവിധാനം നടപ്പാക്കാനുള്ള കേന്ദ്രനീക്കം തൊഴിലുറപ്പ് തൊഴിലാളികളുടെ അവകാശങ്ങൾ കവർന്നെടുക്കുന്നതാണെന്ന് യോഗം ആരോപിച്ചു. പുതിയ നിയമം നടപ്പാക്കിയാൽ നിലവിൽ ലഭിച്ചുവരുന്ന തൊഴിൽദിനങ്ങൾ പോലും തൊഴിലാളികൾക്ക് നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകുമെന്നും യോഗം വിലയിരുത്തി.

പദ്ധതിയുടെ ചെലവിന്‍റെ ഭാരം സംസ്ഥാന സർക്കാരുകൾക്ക് മേൽ അടിച്ചേൽപ്പിച്ചുകൊണ്ട് നിയന്ത്രണം കേന്ദ്രസർക്കാരിൽ കേന്ദ്രീകരിക്കാനുള്ള വ്യവസ്ഥകൾ നിയമത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത് ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധമാണെന്നും യോഗം ചൂണ്ടിക്കാട്ടി. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട നിർണായക തീരുമാനങ്ങൾ എടുക്കുന്ന കമ്മിറ്റിയിൽ നിന്ന് കർഷകത്തൊഴിലാളികളെയും ട്രേഡ് യൂണിയനുകളെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും ജനപ്രതിനിധികളെയും ഒഴിവാക്കിയത് ജനാധിപത്യ വിരുദ്ധമാണെന്നും വിമർശനമുയര്‍ന്നു. ജില്ലാ സെക്രട്ടറി ബിന്ദു വിദ്യാധരൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ശ്യാമള പള്ളിക്കൽ, ഷാഹിദ ഷാനവാസ്, സൗദാമിനി, ദേശരഥൻ, ഹുസൈൻ, ഓമന പള്ളിക്കൽ, ഇസ്മായിൽ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...